0%

Chapter Title : അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 2K

ഹോസ്റ്റലില്‍ നില്‍ക്കേണ്ട വല്ല കാര്യമുണ്ടോ. അവള്‍ക്ക് ഇവിടെ നിന്നും എന്നും കോളേജില്‍ പോയി പഠിക്കാമല്ലൊ.
ഇല്ലാ കവിതെ. എനിക്ക് നിന്റെ ഫോണ്‍ നമ്പര്‍ അറിയില്ലായിരുന്നു. പിന്നെ ഞാന്‍ വീണയോട് നിന്റെ നമ്പര്‍ വാങ്ങി വിളിക്കുകയായിരുന്നു. ഇവിടെ ആരും ഫോണ്‍ എടുക്കാത്തതുകൊണ്ട്, അവള്‍ക്ക് ഒരു വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് കൊടുത്ത് അവളെ അവിടെ നിര്‍ത്തി.

അപ്പോള്‍ വിശ്വേട്ടനായിരുന്നോ എന്നെ ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് വിളിച്ചത്. പക്ഷെ ഞാന്‍ വാതില്‍ തുറന്ന് അകത്ത് കയറിയതും ബെല്ലടി നിന്നു.
എന്നാലും എന്റെ വിശ്വേട്ടാ ഇത് എന്തൊരു കോലമാ. മുടിയും താടിയും നീട്ടി ഒരു ഭിക്ഷാം ദേഹിയെ പോലെ. ഒന്നുകിലും വിശ്വേട്ടന്‍ ഒരു കോളേജ് പ്രൊഫസ്സര്‍ അല്ലെ. ഇങ്ങിനെയാണോ, കോളേജില്‍ കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്നത്. അവര്‍ ഈ വേഷം കണ്ടാലേ പേടിച്ചു പോകുമല്ലോ.

എന്റെ കവിതേ നിനക്ക് എന്റെ വിഷമം പറഞ്ഞാല്‍ മനസ്സിലാവില്ലാ. നളിനി പോയതിനുശേഷം എനിക്കൊന്നിനും ഒരു ഉത്സാഹമില്ല. പിന്നെ മോളേ ഓര്‍ക്കുമ്പോള്‍ മാത്രം ഞാന്‍ ജീവിച്ചിരുന്നേപറ്റു എന്നു തോന്നല്‍.
അപ്പോള്‍ ഞാന്‍ പറഞ്ഞു....വിശ്വേട്ടാ എന്റെ മോള്‍ അമ്മു ഇപ്പോള്‍ വരും. നിങ്ങളെ ഈ രൂപത്തില്‍ കണ്ടാല്‍ അവള്‍ പേടിക്കും. അതുകൊണ്ട്, വിശ്വേട്ടന്‍ ദൈവത്തെ ഓര്‍ത്ത് ഈ മുടിയും താടിയും ഒന്ന് വടിച്ചിട്ട് വാ. ബാര്‍ബര്‍ ഷോപ്പ് ഈ വളവ് തിരിയുന്നയിടത്തുണ്ട്. ബാക്കിയുള്ള സെന്റിമെന്റ്‌സൊക്കെ അത് കഴിഞ്ഞ് പറയാം, പക്ഷെ വിശ്വോട്ടന്റെ കൈയ്യില്‍ പൈസയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അതൊക്കെ ഉണ്ട് എന്നു പറഞ്ഞ് ഇറങ്ങി.

ഉടനെ തന്നെ ഞാന്‍ ഡ്രെസ്സ് മാറ്റി അടുക്കളയില്‍ കയറി. വിശ്വേട്ടനു കടുപ്പത്തില്‍ ഒരു ചായ

💬 Comments

View all comments