Chapter Title : അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]
ഉണ്ടാക്കി. ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കാണും, സുന്ദരകുട്ടപ്പനായി വിശ്വേട്ടന്‍ വന്നു. ചായ കുടിച്ച് കഴിഞ്ഞ് ഒന്ന് കുളിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു തോര്‍ത്ത് എടുത്ത് കൊടുത്തു. പിന്നെ അദ്ദേഹത്തിനു കുളിമുറി കാണിച്ച് കൊടുത്തു. കുളികഴിഞ്ഞ് നെറ്റിയില്‍ ഒരു ഭസ്മ കുറിയുമിട്ട് വന്ന് പേപ്പര്‍ വായിക്കാന്‍ തുടങ്ങി. അപ്പോഴേക്കും എന്റെ മോള്‍ അമ്മു വന്നു. മോള്‍ക്ക് ഇതാരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍, അവള്‍ മനസ്സിലായില്ലാ എന്ന് പറഞ്ഞു. എടി നിന്റെ വലിയച്ചനാ എന്ന് പറഞ്ഞാല്‍ നിന്റെ അച്ചന്റെ ചേട്ടന്‍. അപ്പോള്‍ വിശ്വേട്ടന്‍ അവളെ അരികില്‍ വിളിച്ച് പറഞ്ഞു മോള്‍ നല്ലപോലെ പഠിച്ച് മിടുക്കിയാകണം എന്ന് പറഞ്ഞ് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.
സത്യത്തില്‍ വിശ്വേട്ടനോട് എനിക്ക് കടപ്പാടുണ്ട്. എന്നെ ആദ്യമായി പെണ്ണൂകാണാന്‍ അജയേട്ടന്‍ വന്നപ്പോള്‍, വിശ്വേട്ടനും, നളിനി ചേച്ചിയുമാണ്‍കൂടെ വന്നത്. അന്ന് അവരാരെങ്കിലും എതിര്‍ത്തിരുന്നുവെങ്കില്‍, എനിക്ക് അജയേട്ടനെ കിട്ടുമായിരുന്നോ.
ഇടക്ക് ഞാന്‍ വന്ന് നോക്കിയപ്പോള്‍ വിശ്വേട്ടന്‍ അമ്മയോട് സംസാരിച്ചിരിക്കുന്നത് കണ്ടു. രാത്രിക്ക് വിശ്വേട്ടന്‍് എന്താണു കഴിക്കാന്‍ വേണ്ടത് എന്നു ചോദിച്ചപ്പോള്‍, എനിക്ക് അങ്ങിനെ ഒരു നിര്‍ബന്ധവും ഇല്ലാ കവിതേ ഇവിടെ എന്താ ഉള്ളത് എന്ന് വെച്ചാല്‍ അത്.
പിന്നെ ഞാന്‍ അടുക്കളിയില്‍ വിശ്വേട്ടനു ചപ്പാത്തിയുണ്ടാക്കുന്ന തിരക്കിലായിരുന്നു. ഫിഡ്ജില്‍ തലേദിവസം വാങ്ങിയ ചിക്കന്റെ രണ്ടുമുന്ന് പീസ് ബാക്കിയുണ്ട്. അതും ചൂടാക്കി എടുത്തു.
ഇടക്ക് എന്നെ വിളിച്ച് ഞാന്‍ ചെല്ലുമ്പോള്‍ വിശ്വോട്ടന്‍ ബാഗില്‍ നിന്നും ഒരു ഫുള്‍ ബോട്ടില്‍ പുറത്തെടുത്തു. ഞാന്‍ ചെന്നതും കവിതേ ഒരു കുപ്പി വെള്ളം താ എന്ന് പറഞ്ഞു.ഉടനെ തന്നെ ഞാന്‍ ഫ്രിഡ്ജില്‍ നിന്നും ഒരു
💬 Comments
View all comments