0%

Chapter Title : അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 568

പിന്നെ മുന്‍വശത്തിരുന്ന് ദേഹം തണുക്കുന്നതുവരെ പത്രം വായന. അതിനിടയില്‍ കോഴിമുട്ടയും, പാലും കഴിക്കും.

അതു കഴിഞ്ഞ്, പിന്നെ ഷേവിങ്ങും, കുളിയും.

മൂന്നാമത്തെ മകന്‍ - എറണാകുളത്ത് ബാര്‍ ഹോട്ടല്‍ നടത്തുന്ന ചന്ദ്രേട്ടന്‍ ഒഴികെ ബാക്കിയുള്ള എല്ലാ മക്കളും കുടു:ബസമേതം ആഴ്ചയിലൊരിക്കല്‍ അതും ശനിയാഴ്ച തടവാട്ടില്‍ ഒത്തുകൂടും.

കാരണവര്‍ എല്ലാ ദിവസങ്ങളിലും, ഉച്ചക്കും രാത്രിയിലും മദ്യപിക്കും. മറ്റു ദിവസങ്ങളിലൊക്കെ ഒറ്റക്ക് ബെഡ്‌റൂമിലിരുന്നാണ്‍് അടിക്കുന്നതെങ്കില്‍, ശനിയാഴ്ച രാത്രിയിലെ മദ്യസേവ മുറ്റത്താണ്‍്. അതില്‍ എല്ലാവരും (ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ) പങ്കെടുത്തേ പറ്റു. പെണ്ണുങ്ങള്‍ക്ക് മദ്യം വേണ്ടെങ്കില്‍, അവര്‍ക്ക് കുടിക്കാന്‍ കരിക്കിന്‍ വെള്ളവും, ലെമണ്‍ ജ്യൂസും ഉണ്ട്, വേണ്ടുന്നത് മാത്രം കഴിച്ചാല്‍ മതി. ഉള്ളതു പറയാമല്ലോ, എന്റെ നാത്തൂന്‍ വീണയും ചേട്ടത്തിയമ്മമാരും ശരിക്കും കഴിക്കും. ഞാന്‍ ഇതുവരെ കഴിക്കാത്തതുകൊണ്ട്, ഒഴിഞ്ഞ് മാറി നില്‍ക്കും. എന്റെ വീട്ടില്‍, അച്ചന്‍ പോലും, മദ്യം കഴിക്കാറില്ല. പിന്നെ വല്ലപ്പോഴും, കഴിക്കുന്നത്, എന്റെ അമ്മാവന്‍ ആണ്‍്. അതും ആരും അറിയാതെ. ഇവിടെ മദ്യത്തിനു, അന്‍സാരിയായി കോഴി പൊരിച്ചതും, ബീഫ് ഉലത്തിയതും, പപ്പടം, അച്ചാര്‍, മിക്ചര്‍ എല്ലാം ഉണ്ടായിരിക്കും. രാത്രി, എട്ട് മണിക്ക് തുടങ്ങിയാല്‍ അത് ചിലപ്പോള്‍ നീണ്ട് 11 മണി കഴിയും തീരാന്‍. പ്രത്യേകിച്ച് ചന്ദ്രേട്ടന്‍ ഉണ്ടെങ്കില്‍.

ആ സമത്ത് കുട്ടികള്‍ക്ക് ടി.വി-കാണുകയോ, അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ ഗെയിംസ് കളിക്കുകയോ എന്താ എന്ന് വെച്ചാല്‍ ചെയ്യാം. കുട്ടികള്‍ ആരും തന്നെ മുന്‍വശത്ത് വരുന്നത് കാരണവര്‍ക്ക് ഇഷ്ടമല്ല. കാരണം, കുട്ടികള്‍ ഈ മദ്യസേവ കണ്ട്, അവരും തുടങ്ങിയാലോ എന്ന് ആധി.

സേവക്കിടയിലാണ്‍ എല്ലാവരും കൂടി ഒത്ത് ചേര്‍ന്ന് സംസാരിക്കുന്നത്. അത് ഏത് വിഷയമായാലും (ചിലപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കൊടുക്കന്നതാകാം, അല്ലെങ്കില്‍ ആ ഗ്രാമത്തെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമായിരിക്കാം), എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാം. എല്ലാ അഭിപ്രായങ്ങളും കേട്ടതിനുശേഷം കാരണവര്‍ ഒരു തീരുമാനമെടുക്കും. അത് എന്തായാലും മറ്റുള്ളവര്‍ അനുസരിച്ചേ പറ്റു.

മിലിട്ടറി പെന്‍ഷനു പുറമെ ഏതാണ്ട് 10 - 40 പറ കൊയ്യാനുള്ള നെല്‍ പാടവും, അതു പോലെ 120 തെങ്ങുള്ള ഒരു തെങ്ങിന്‍ തോപ്പും, ഒരു റൈസ് മില്ലും, പിന്നെ പത്ത് പന്ത്രണ്ട് ഏക്കര്‍ റബ്ബറും, കാരണവുടെ സ്വന്തം പേരില്‍ ഇപ്പോഴും ഉണ്ട്. ഇതു വരെ ഷെയര്‍ ഭാഗം ചെയ്തിട്ടില്ല. എല്ലാത്തിന്റേയും വരുമാന-ചെലവുകള്‍ ഒക്കെ നോക്കുന്നത് രാമന്‍കുട്ടി നായരാണ്‍്. അണ-പൈസ വിത്യാസം ഇല്ലാതെ എല്ലാ കണക്കുകളും ശനിയാഴ്ച ഉച്ചക്ക് രാമന്‍

💬 Comments

View all comments