0%

Chapter Title : അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 1.9K

തോന്നുന്നു. കാരണവര്‍ പക്ഷെ ചില ഭാഗങ്ങളൊക്കെ ആധുനീകരീതിയില്‍ പണിയിച്ചിട്ടുണ്ട്. കാരണവര്‍ക്ക് (അജയന്‍ ചേട്ടന്റെ അച്ചനാണെങ്കിലും, അദ്ദേഹത്തിനെ കാരണവര്‍ എന്നാണ്‍് നാട്ടുകാര്‍ മുഴുവന്‍ വിളിച്ചുകൊണ്ടിരിക്കുന്നത്) 5 മക്കള്‍. 3 ആണും, 2 പെണ്ണും. കാരണവരുടെ ഭാര്യ യശോദ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.

മക്കള്‍ എല്ലാവരും പലയിടത്തായി ജോലി നോക്കുകയാണെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ എല്ല്‌ളാവരും കുടു:ബസമേതം കാരണവരുടെ പിറന്നാളിനു വരും. അത് എല്ല്‌ളാ വര്‍ഷവും മാര്‍ച്ച് 30-നാണ്‍്. അവരും ഹിന്ദുക്കളാണെങ്കിലും, നാളല്ലാ നോക്കുന്നത്. ജനിച്ച തിയ്യതി ആണ്‍്.

അഞ്ചു മക്കളില്‍, മൂത്ത മകന്‍ ഹരിദാസ് ഒറ്റപാലത്ത് ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു. ഭാര്യ പ്രേമ. അവര്‍ക്ക് കുട്ടികളില്ല.

രണ്ടാമത്തെ മകള്‍ വീണ ഭര്‍ത്താവ് ഹരിയുമൊന്നിച്ച് ഷൊര്‍ണ്ണുരില്‍ അയാളുടെ വീട്ടില്‍ താമസിക്കുന്നു. അവളുടെ ഭര്‍ത്താവിനു സ്വന്തം നിലയില്‍ ഒരു പെട്രോള്‍ പമ്പുണ്ട്. അവര്‍ക്ക് ഒരു ആണ്‍കുട്ടി.

മൂന്നാമത്തെ മകന്‍ ചന്ദ്രന്‍ എറണാകുളത്ത് ഒരു ബാര്‍ ഹോട്ടലിലിലെ പാര്‍ട്ടണ്മാരില്‍ ഒരാളും മൂന്നാമത്തെ മാനേജരുമാ. ചന്ദ്രേട്ടന്റെ ഭാര്യ സീമയും രണ്ടു കുട്ടികളും ഇപ്പോള്‍ ചന്ദ്രേട്ടന്റെ തറവാട്ടില്‍ താമസിക്കുന്നു.

നാലാമത്തെ ആള്‍ ത്രിശ്ശൂരിലെ ഒരു കോളേജില്‍ പ്രൊഫസ്സറാണ്‍്. അയാളും ഭാര്യ നളിനിയും മകള്‍ അശ്വതിയും അദ്ദേഹത്തിന്റെ കൂടെ ത്രിശ്ശൂരില്‍ താമസിക്കുന്നു.

അഞ്ചാമത്തേതും അവസാനത്തേതുമായ സന്തതി എന്റെ ഹസ് അജയേട്ടന്‍.

എന്നും രാവിലെ കാരണവര്‍ അഞ്ചരക്ക് എഴുന്നേല്‍ക്കും. പല്ല് തേപ്പലും, മും കഴുകലും കഴിഞ്ഞ് ഏതാണ്ട് 5 3/4-നു നടക്കാന്‍ ഇറങ്ങും. എങ്ങോട്ടാ പോകുന്നത് ആര്‍ക്കറിയാം. തിരിച്ച് വരുമ്പോള്‍ സമയം 7 ആകും. അപ്പോഴേക്കും, ഒരു കോഴിമുട്ട പുഴുങ്ങിയതും, ഒരു ഗ്ലാസ്സ് പാലും മേശപ്പുറത്ത് വെച്ചിരിക്കണം.

💬 Comments

View all comments