Chapter Title : അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]
വിഷയമായാലും (ചിലപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കൊടുക്കന്നതാകാം, അല്ലെങ്കില്‍ ആ ഗ്രാമത്തെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമായിരിക്കാം), എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാം. എല്ലാ അഭിപ്രായങ്ങളും കേട്ടതിനുശേഷം കാരണവര്‍ ഒരു തീരുമാനമെടുക്കും. അത് എന്തായാലും മറ്റുള്ളവര്‍ അനുസരിച്ചേ പറ്റു.
മിലിട്ടറി പെന്‍ഷനു പുറമെ ഏതാണ്ട് 10 - 40 പറ കൊയ്യാനുള്ള നെല്‍ പാടവും, അതു പോലെ 120 തെങ്ങുള്ള ഒരു തെങ്ങിന്‍ തോപ്പും, ഒരു റൈസ് മില്ലും, പിന്നെ പത്ത് പന്ത്രണ്ട് ഏക്കര്‍ റബ്ബറും, കാരണവുടെ സ്വന്തം പേരില്‍ ഇപ്പോഴും ഉണ്ട്. ഇതു വരെ ഷെയര്‍ ഭാഗം ചെയ്തിട്ടില്ല. എല്ലാത്തിന്റേയും വരുമാന-ചെലവുകള്‍ ഒക്കെ നോക്കുന്നത് രാമന്‍കുട്ടി നായരാണ്‍്. അണ-പൈസ വിത്യാസം ഇല്ലാതെ എല്ലാ കണക്കുകളും ശനിയാഴ്ച ഉച്ചക്ക് രാമന്‍ കുട്ടി നായര്‍ കാരണവര്‍ മുമ്പാകെ അവതരിപ്പിക്കും. ഇതു വരെ ലാഭമല്ലാതെ, നഷ്ടം ഉണ്ടായിട്ടില്ല. അതിന്റെ സന്തോഷമാണ്‍് ശനിയാഴ്ച രാത്രിയിലുള്ള ഈ മദ്യസേവ. ഈ മദ്യസേവയില്‍ രാമന്‍കുട്ടി നായരും (58 വയസ്സ് പ്രായം വരും) കൂടും. രാമന്‍കുട്ടി നായരില്ലാത്ത ഒരു പരിപാടിയും കാരണവര്‍ക്കില്ല. കിട്ടുന്ന വരുമാനത്തില്‍ നിന്നും ചിലവ് കഴിച്ച് ബാക്കിയുള്ളത് ഓരോ മക്കളുടേയും പേരില്‍ എഴുതി വെക്കും. ആര്‍ക്കെങ്കിലും, പണത്തിന്‍് ആവശ്യം വന്നാല്‍ അത് കൊടുത്ത്, ആ തുക അവരുടെ വരവില്‍ നിന്നും കുറവ് ചെയ്യും. കാരണവരെ പോലെയും രാമന്‍കുട്ടി നായരേപോലെയും ഇത്രയും പെര്‍ഫെക്ടായി അക്കൗണ്‍സ് ചെയ്യുന്ന ആള്‍ക്കാരെ മഷിയിട്ട് നോക്കിയാലും ഇന്നത്തെ കാലത്ത് കിട്ടില്ല.
ശനിയാഴ്ചകളില്‍ കാരണവര്‍ കറക്റ്റ് രാത്രി 9 മണിക്ക് വെള്ളമടി നിര്‍ത്തും. അതിനിടയില്‍ മാക്‌സിമം 4 -
💬 Comments
View all comments