0%

Chapter Title : അരൂപി 2 [ചാണക്യൻ] [Climax]

Author : Kambikathakal Read All Parts 490

ജാനകിയമ്മ അവളെ പിടിച്ചു ബലമായി അരുണിന്റെ അടുത്തിരുത്തി.

ഗത്യന്തരമില്ലാതെ ശ്രീ അവിടെയിരുന്നു.

അരുണും ഒന്നും മിണ്ടാതെ ചായ കുടിക്കുന്ന തിരക്കിലായിരുന്നു.

അവളെ ഒന്നെത്തി നോക്കാൻ പോലും ഭയം അവനെ അനുവദിച്ചില്ല.

എല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടിക്കുന്ന വേളയിലാണ് ജയൻ സംസാരത്തിന് തുടക്കമിട്ടത്.

"മോളെ കഴിഞ്ഞതൊക്കെ മറന്ന് അരുണിനെ നിനക്ക് സ്നേഹിച്ചൂടെ.

അവന്റെ കൂടെയൊരു ജീവിതം ആരംഭിച്ചൂടെ.

വരുണിനെ പോലെ തന്നാ അവൻ ഞങ്ങൾക്കും.

നിങ്ങൾ ഒരുമിച്ചു ജീവിക്കുന്നത് കാണുമ്പോ ഏറ്റവും കൂടുതൽ സന്തോഷിക്കുക വരുൺ തന്നെ ആയിരിക്കും."

ജയൻ ഒന്നു പറഞ്ഞു നിർത്തി എല്ലാവരെയും നോക്കി.

അത് കേട്ടതും പ്രതീക്ഷയുടെ പൊന്കിരണങ്ങൾ എല്ലാവരുടെയും കണ്ണുകളിൽ തെളിഞ്ഞു.

മൗനമായി ഇരിക്കുന്ന ശ്രീയുടെ പെരുമാറ്റം കണ്ടതും അവൾക്കും അവസാനം സമ്മതമാണ് എന്നതിന്റെ സൂചനയായി എല്ലാവരും കണ്ടു.

ഒരുപാട് സന്തോഷിച്ചു.

പക്ഷെ ആ സന്തോഷം തല്ലികെടുത്താൻ നിമിഷങ്ങളെ ശ്രീയ്ക്ക് വേണ്ടി വന്നുള്ളൂ.

"എനിക്ക് മുടങ്ങി പോയ IELTS പഠനം പൂർത്തിയാക്കണം.അതിന് ശേഷം ഓസ്‌ട്രേലിയയ്ക്ക് മൈഗ്രേറ്റ് ചെയ്യണം."

അവളുടെ വായിൽ നിന്നുമുതിർന്ന വാക്കുകൾ കേട്ട് കുടിച്ച ചായ അരുണിന്റെ തൊണ്ടയിൽ കുടുങ്ങി പോയി.

ഉറക്കെ ചുമച്ചു കൊണ്ട് അവൻ വാ പൊത്തി.

ഇതുകണ്ട ചിന്മയി അവന്റെ നെറുകയിൽ പതിയെ തട്ടിക്കൊടുത്തു.

ശ്രീ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ അവന്റെ കാതുകൾ വിറച്ചു.

ചെവിയിലാരോ മൂളുന്നതുപോലെയെ അവന് തോന്നിയുള്ളൂ.

കേട്ടത് വിശ്വസിക്കാനുള്ള പ്രയാസം ആ കണ്ണുകളിൽ കാണാമായിരുന്നു.

"എന്താ മോളെ ഇപ്പൊ അങ്ങനൊരു തീരുമാനം?"

ജനാകിയമ്മ ആകുലതയോടെ ചോദിച്ചു.

ശ്രീക്കുട്ടി പറഞ്ഞ കാര്യം ഒരുപോലെ എല്ലാവരെയും ഞെട്ടിച്ചിരുന്നു.

"അറിയില്ലമ്മേ….ഇവിടുന്ന് മാറി നിക്കണമെന്ന് മനസ് പറയുന്നു..പിന്നെ

💬 Comments

View all comments