0%

Chapter Title : അരൂപി 2 [ചാണക്യൻ] [Climax]

Author : Kambikathakal Read All Parts 489

പയ്യെ കോതി വയ്ക്കാൻ ആ രൂപം ശ്രമിച്ചു.

പക്ഷെ അത് സാധിക്കുന്നില്ലയിരുന്നു.

നിരാശയോടെ വരുൺ തന്റെ കൈകൾ പിൻവലിച്ചു.

ശ്രീയെ ഒന്ന് ചേർത്തു പിടിക്കാനും ആ തിരു നെറ്റിയിൽ തന്റെ അധരങ്ങൾ ചേർക്കാനും അവൻ ആഗ്രഹിച്ചു.

പക്ഷെ ഒരു ആത്മാവിന് അത് സാധിക്കില്ലല്ലോ.

ബെഡിൽ അവൾക്ക് സമീപമിരുന്നുകൊണ്ട് വരുൺ ആ കൂമ്പിയടഞ്ഞ മിഴികളിൽ കണ്ണും നട്ടിരുന്നു.

മയിൽപ്പീലി കണ്ണുകളിൽ നനുത്തൊരു ചുംബനം നൽകാൻ ആത്മാവ് വെമ്പൽ കൊണ്ടു.

പക്ഷെ അവളെ സ്പര്ശിക്കാനോ മറ്റൊന്നിനുമോ അവന് ആവാതില്ലായിരുന്നു.

ആവില്ലെന്നറിഞ്ഞിട്ടും ആ നെറുകയിൽ വരുൺ പതിയെ തലോടിക്കൊണ്ടിരുന്നു.

"ശ്രീമോളെ ഇങ്ങനെ വാശി പിടിക്കല്ലേ പെണ്ണെ.

അരുൺ ഒരു പാവം ചെക്കനാ..

അതിനെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ കേട്ടോ.

രണ്ടു പേരും സുഖായിട്ട് ജീവിക്കണം ഏറെ നാൾ.

ഈ പെണ്ണിനെ വലം വച്ച് ഞാനെന്നുമുണ്ടാകും.

ഒരു അരൂപിയായി."

വരുണിന്റെ അദൃശ്യമായ പറച്ചിൽ അവളുടെ കാതുകളിൽ പതിഞ്ഞില്ല.

അവളുടെ തുടുത്ത കവിളിണയിൽ അവൻ അധരങ്ങൾ ചേർത്തു വച്ചു.

അപ്പോൾ മയക്കത്തിലും ശ്രീയുടെ അധരങ്ങളിൽ നേർത്ത പുഞ്ചിരി മൊട്ടിട്ടു.

ആ കാഴ്ച്ച വരുണിനെ ആനന്ദത്തിലാഴ്ത്തി.

ബെഡിൽ നിന്നുമെണീറ്റു അവസാനമായി അവളെ ഒന്നുകൂടി നോക്കിയ ശേഷം ആത്മാവ് പൊടുന്നനെ ഒരു പുകച്ചുരുളായി മാറുകയും മായുകയും ചെയ്തു.

അപ്പോഴും ശ്രീക്കുട്ടി ബെഡിൽ സുഖ സുഷുപ്തിയിൽ ആയിരുന്നു.

വൈകുന്നേരം ജാനകിയമ്മ വന്നു വിളിക്കുമ്പോഴാണ് അവൾ കണ്ണു തുറക്കുന്നത്.

പിടിച്ച പിടിയാലെ അവളെയും കൊണ്ട് താഴേക്കിറങ്ങി വന്നു.

അവിടെ സോഫയിൽ എല്ലാവർക്കൊപ്പമിരിക്കുന്ന അരുണിനെ കണ്ടതും അവൾക്ക് ചൊറിഞ്ഞു കയറി.

പക്ഷെ വീണയുടെ ദയനീയമായ മുഖം കണ്ടതും തൽക്കാലം ഒന്നും പറയണ്ടാന്ന് വച്ചു.

💬 Comments

View all comments