Chapter Title : അരൂപി 2 [ചാണക്യൻ] [Climax]
അവരുടെ റൂമുകളിലേക്ക് പോയി.
ജാനകിയമ്മയും വീണയും അവസാനവട്ട പലഹാര നിർമാണത്തിനായി അടുക്കളയിൽ തന്നെ തമ്പടിച്ചു.
കുറെ നേരം അവരെ സഹായിച്ച ശേഷം അരുൺ നേരെ റൂമിലേക്ക് പോന്നു.
അവിടെ ബെഡിൽ വരുണിന്റെ ഫോട്ടോയും കെട്ടിപിടിച്ചു കിടക്കുന്ന ശ്രീയെ കണ്ടതും അവന് സങ്കടം തോന്നി.
വരുണിനെ സ്നേഹിച്ചതിന്റെ നൂറിലൊന്നു പോലും തന്നെ സ്നേഹിക്കാത്തത്തിൽ അവന് പരിഭവമായിരുന്നു.
പക്ഷെ എല്ലാവരെയും വിട്ടു ദൂരേക്ക് പോകാനുള്ള ശ്രീയുടെ തീരുമാനം അവന് കിട്ടിയ തിരിച്ചടിയായിരുന്നു.
ശ്രീയുടെ മാറോടു ചേർന്നുള്ള ഫോട്ടോ പതുക്കെ എടുത്തു മാറ്റി വച്ച ശേഷം പുതപ്പ് എടുത്ത് അവളെ നന്നായി പുതപ്പിച്ചു.
ഒരു കൊച്ചു കുഞ്ഞിന്റെ ഭാവത്തോടെ ഉറങ്ങുന്ന ശ്രീയെ കണ്ട് അരുണിന് വാത്സല്യം തോന്നി.
അവളുടെ തിരു നെറ്റിയിൽ അവൻ പതിയെ ഒന്നു ചുംബിച്ചു.
അപ്പോഴും താൻ കെട്ടിയ താലി ആ മാറോടു ചേർന്ന് കിടപ്പുണ്ടായിരുന്നു.
അവളെ പുണർന്നുകൊണ്ട് കിടക്കാൻ മനസുകൊണ്ട് ആഗ്രഹിച്ചെങ്കിലും ശ്രീ ഉണർന്നാലുള്ള പുകിലുകൾ ആലോചിച്ചുകൊണ്ട് ആ ഉദ്യമം ഉപേക്ഷിച്ചു.
എങ്കിലും ഇനി ബാക്കിയുള്ള യാമങ്ങൾ നഷ്ടപ്പെടുത്തുവാൻ അവൻ തയാറായിരുന്നില്ല.
ദീർഘമായ ഈ രാത്രി മുഴുവൻ കൊതിയോടെ ശ്രീയെ കണ്ടു തീർക്കാൻ ബെഡിൽ മുഖം ചേർത്ത് നിലത്തു ചമ്രം പടിഞ്ഞിരുന്നു.
അപ്പോഴാണ് ബെഡിൽ ആലസ്യത്തോടെ ശയിക്കുന്ന അവളുടെ തുടുത്ത കൈകൾ കണ്ണിൽ പതിഞ്ഞത്.
അരുൺ നിറഞ്ഞ പുഞ്ചിരിയോടെ ശ്രീയുടെ കൈപ്പത്തി തുറന്ന് വച്ച് ഒരു തലയിണ പോലെ അതിൽ മുഖമമർത്തി കിടന്നു.
ആ ഉള്ളം കയ്യിലെ ഇളം ചൂട് അവനിലെ വികാരങ്ങളേയും പ്രണയത്തെയും തൊട്ടുണർത്തി.
ഹസ്ത രേഖയിലെ നേർത്ത ജലാംശം അവനെ കുളിരണിയിച്ചു.
അന്ന് ആശുപത്രിയിൽ
💬 Comments
View all comments