Chapter Title : അരൂപി [ചാണക്യൻ]
ആവാതെ ജയാ... മോൾക്ക് ഒന്നൂല്ല... ഇപ്പൊ ok ആണ്. നാളെ രാവിലെ കാണിക്കാം എല്ലാരേയും അതുപോരെ"
"അതുമതി വിജയ് എന്റെ മോൾക്ക് കുഴപ്പം ഒന്നുമില്ലെന്ന് അറിഞ്ഞല്ലോ.അതുമതി. താങ്ക്സ്ടാ എല്ലാത്തിനും"
ജയൻ തൊഴു കൈയോടെ ഡോക്ടറിനെ നോക്കി.
"ഹേയ് ടാ ഇറ്റ്സ് റ്റൂ ക്രുവൽ.നീ ഇങ്ങനെ എന്നോട് പെരുമാറല്ലേ.അവൾ എന്റെയും മോളല്ലേ അപ്പൊ ഞാൻ അതുപോലെയെ ട്രീറ്റ് ചെയ്യൂ.ബി കൂൾ മാൻ "
വിജയ് എണീറ്റു വന്നു ജയനെ ആശ്വസിപ്പിച്ചു.
"ഹാ എനിക്ക് അറിയാടാ"
"ഗുഡ് ഇത് ശ്രീകുട്ടീടെ ഹസ് അല്ലേ?
അതേ വിജയ്..... ലുക്ക് അരുൺ ഇത് ഡോക്ടർ വിജയ് എന്റെ ഉറ്റ സുഹൃത്താണ്.അതിലുപരി ബാല്യ കാലം മുതലുള്ള ചങ്ങാതിയും"
ജയൻ അരുണിനെ നോക്കി പറഞ്ഞു.
അരുൺ ഡോക്ടറിനെ നോക്കി ചിരിച്ചു.
ആ പുഞ്ചിരിയിൽ ഭാര്യയെ രക്ഷിച്ചതിനുള്ള ഒരു ഭർത്താവിന്റെ നന്ദിയും കടപ്പാടും വിജയ് കണ്ടു.
അദ്ദേഹം അവനെയും ആശ്വസിപ്പിച്ചു.
"Okkdaa കാണാം.... എനിക്ക് വേറെയും കുറച്ചു കേസ് അറ്റൻഡ് ചെയ്യാനുണ്ട്"
"ശരിടാ നിന്റെ ടൈം ഞങ്ങൾ വേസ്റ്റ് ആക്കുന്നില്ല and എഗൈൻ താങ്ക്സ് for എവെരി തിങ്"
"എന്താടാ കൊച്ചു പിള്ളേരെ പോലെ. നീ സ്ഥലം വിട് വേഗം കൂടുതൽ ഷോ കാണിക്കാതെ"
കപട ഗൗരവത്തോടെ ഡോക്ടർ വിജയ് ജയനെ ക്യാബിനിൽ നിന്നും ഓടിച്ചു വിട്ടു.
റൂമിനു വെളിയിലേക്ക് ഇറങ്ങിയതും ശ്രീക്കുട്ടിയുടെ അമ്മ ഓടി വന്ന് ജയനെ കെട്ടിപിടിച്ചുകൊണ്ടു നോക്കി.
ആ നോട്ടം കണ്ടപ്പോഴേ തന്റെ ഭാര്യ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ജയന് മനസിലായിരുന്നു.
"വീണേ നമ്മുടെ മോൾക്ക് കുഴപ്പമൊന്നുമില്ല.ഷി ഈസ് പെർഫെക്ട്ലി അൽറൈറ്"
ജയൻ വീണയെ
💬 Comments
View all comments