0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

പിടുത്തമിട്ട പോലെ വാക്കുകൾ കിട്ടാതെ ഉഴറി.

സങ്കടം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ബാക്കി എന്താണ് സംഭവിച്ചതെന്ന് അരുണിന് ഊഹിക്കാവുന്നതായിരുന്നു.

അവൻ ഒന്നും മിണ്ടാതെ അവിടെയുള്ള ചെയറിൽ അമർന്നിരുന്നു.

താൻ കാരണമാണല്ലോ അവൾക്ക് ഈ ദുരവസ്ഥ വന്നതെന്നോർത്തു അരുണിന്റെ മനസ് നീറി.

സ്വന്തം അനിയന്റെ അവസ്ഥ കണ്ട് ചിന്മയി സങ്കടത്തോടെ അവന് സമീപം മറ്റൊരു കസേരയിൽ ഇരുന്നു.

അതിനു ശേഷം അവൾ അവന്റെ നെറുകയിലൂടെ പയ്യെ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു.

അപ്പോഴും അരുണിന്റെ മനസ് നിറയെ ശ്രീക്കുട്ടിയായിരുന്നു.

എന്ത് ചെയ്തിട്ടായാലും വേണ്ടിയില്ല അവളെ അതുപോലെ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു.

ഒരു കുഴപ്പവും സംഭവിക്കാതെ.

മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിയതും ഡോക്ടർ അരുണിനെയും ശ്രീയുടെ അച്ഛനെയും ക്യാബിനിലേക്ക് വിളിപ്പിച്ചു.

കാര്യമെന്താണെന്ന് അറിയാനുള്ള വ്യഗ്രതയിൽ അവർ ഇരുവരും കേറിപ്പോയ റൂമിലേക്ക് മറ്റുള്ളവർ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു.

ഡോക്ടർന്റെ മേശയ്ക്ക് മുൻപിലുള്ള ചെയറിൽ ഇരിക്കുമ്പോൾ പോലും ജയനും അരുണും മൂകരായിരുന്നു.

സ്വന്തം മകൾക്ക് ഈ ഗതി വന്നുപോയതിനു ആ പിതാവ് വിധിയെ സ്വയം പഴിച്ചു കൊണ്ടിരുന്നു.

അരുൺ ആകെ തകർന്ന പോലെ ഇരിക്കുന്നത് കണ്ടതും മരുമകനെ ആശ്വസിപ്പിക്കാനായി ജയൻ ഇടപെട്ടു.

അവന്റെ ചുമലിൽ അദ്ദേഹത്തിന്റെ കൈ അമർന്നു.

ആ പിടുത്തം അരുണിന് വല്ലാത്തൊരു കെയറിംഗ് പോലെ ഫീൽ ചെയ്തു.

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അരുതെന്ന അർത്ഥത്തിൽ ജയൻ അവനെ നോക്കി.

"ജയൻ "

ഡോക്ടറുടെ വിളിയാണ് അവരെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

ജയൻ ഡോക്ടറിനെ ഉറ്റു നോക്കി.

"പറ വിജയ് എങ്ങനുണ്ട് എന്റെ മോൾക്ക്?

വിജയ് ജയന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു.

"താൻ ഇങ്ങനെ ഡെസ്പ്

💬 Comments

View all comments