Chapter Title : അരൂപി [ചാണക്യൻ]
അങ്ങനെ കിട്ടിയ തേപ്പിൽ ആകെ തകർന്നിരിക്കുമ്പോഴായിരുന്നു നിങ്ങളുടെ കല്യാണം ഉറപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ടുള്ള വരുണിന്റെ ഫോൺ കാൾ എന്നെ തേടിയെത്തിയത്.
അവന്റെയും നിന്റെയും കല്യാണ നിശ്ചയത്തിന് വരണമെന്ന് ഒരുപാട് ആഗ്രഹിച്ചെങ്കിലും മനസ് അത്രത്തോളം പാകപെട്ടില്ലായിരുന്നു.
അത് കൊണ്ട് തന്നെ വരുണിനെ നേരിടാൻ എനിക്ക് അല്പം ബുദ്ധിമുട്ട് തോന്നി.
അതായിരുന്നു ഞാൻ മാറി നിന്നത്.
പക്ഷെ വിധി മറ്റൊന്നായിരുന്നുവെന്ന് വൈകിട്ട് വന്ന ഫോൺ കോളിലൂടെയാ ഞാൻ മനസിലാക്കിയത്.
അത് കേട്ടതും ശ്രീക്കുട്ടിയുടെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുകി.
അരുൺ ഇനി പറയാൻ പോകുന്നതെന്താണെന്നുള്ള ഗ്രാഹ്യം അവൾക്ക് നന്നേ ഉണ്ടായിരുന്നു.
ഈ സമയം ശ്രീക്കുട്ടി കിടക്കുന്ന റൂമിനുള്ളിൽ ഒരു മൂലയ്ക് പതിയെ ഒരു ബിന്ദു പോലെ പ്രകാശം സൃഷ്ടിക്കപ്പെട്ടു.
അത് പയ്യെ വികസിച്ചു വന്ന് ഒരു മനുഷ്യരൂപമായി മാറി.
ബെഡിൽ കിടക്കുന്ന ശ്രീയെയും അവൾക്ക് സമീപം ഇരിക്കുന്ന അരുണിനെയും ആ അരൂപിയുടെ കണ്ണുകൾ നിർവികാരതയോടെ മാറി മാറി നോക്കി.
അരുൺ പറയാൻ പോകുന്ന കാര്യങ്ങൾ എന്താണെന്ന് ശ്രവിക്കുവാനായി അത് തയാറായി.
ഒന്ന് ശ്വാസം വലിച്ചു വിട്ട ശേഷം അരുൺ ശ്രീയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു.
ആ നോട്ടം ശ്രദ്ധിച്ചതും അവൾ മുഖം വെട്ടിച്ചു.
"ചിന്മയി ചേച്ചി വിളിച്ചു പറഞ്ഞനുസരിച്ചാ ഞാൻ ഓടിപ്പിടഞ്ഞു ഇങ്ങെത്തിയത്.
വന്നപ്പോഴേക്കും അവന്റെ വെള്ള പുതച്ച ശരീരമേ കാണാൻ പറ്റിയുള്ളൂ.
നമ്മളെ എല്ലാവരെയും വിട്ട് അവൻ പോയിരുന്നു മറ്റൊരു ലോകത്തിലേക്ക് "
അതു പറഞ്ഞു മുഴുവിപ്പിക്കും മുൻപ് അരുൺ പൊട്ടികരഞ്ഞു.
ശ്രീക്കുട്ടിയുടെ മാനസികാവസ്ഥയും മറിച്ചായിരുന്നില്ല.
ഇരമ്പിയാർത്തു വന്ന സങ്കടകടൽ അടക്കി വക്കാൻ അവൾ പാടു പെട്ടു.
അതിനു പ്രതിഫലമെന്നോണം അവളുടെ
💬 Comments
View all comments