0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

അധരങ്ങൾ വിറകൊണ്ടു.

കണ്ണുകൾ ഡാം കണക്കെ പൊട്ടിയൊഴുകി.

ക്റാസിയിലേക്ക് തല ചായ്ച്ചു വച്ചു ശ്വാസം എടുക്കാൻ അവൾ പാടു പെട്ടു.

തൊണ്ടകുഴിയിൽ ശ്വാസം കുടുങ്ങി കിടക്കുന്ന പോലെ അവൾക്ക് തോന്നി.

അത് കണ്ടതും മുറിയുടെ മൂലയ്ക്ക് അദൃശ്യനായി നിന്നിരുന്ന അരൂപിയുടെ മുഖത്തു ഒരു തരം നിസ്സംഗത ഭാവം തളം കെട്ടി കിടന്നു.

"അപ്പോഴും നീ കോമയിലായിരുന്നു.

അവനെ അധികം വയ്ക്കരുതെന്ന് എല്ലാവരും പറഞ്ഞപ്പോ പൊതു ശ്‌മശാനത്തിൽ തന്നെ ദഹിപ്പിച്ചു.

അവന്റെ ആഗ്രഹം പോലെ.

ഞാൻ തന്നെ ആയിരുന്നു അന്ത്യക്കർമങ്ങൾ ചെയ്തതും.

അമ്മ പറഞ്ഞു അവനും അതാവും ഇഷ്ടമെന്ന്.

എല്ലാം കഴിഞ്ഞ ശേഷവും ഞങ്ങടെ ആകെയുണ്ടായിരുന്ന പ്രതീക്ഷ നീ മാത്രമായിരുന്നു.

മാസങ്ങളോളം നീ ഒന്നുമറിയാതെ കോമയിൽ കിടന്നപ്പോൾ പോലും പൂർണ ആരോഗ്യത്തോടെ തിരിച്ചു വരുമെന്ന പ്രതീക്ഷയായിരുന്നു ഞങ്ങൾക്ക്.

അതിനായി ഞങ്ങൾ കാത്തിരുന്നു.

എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ഫലമായി അവസാനം നീ തിരിച്ചു വന്നു.

അത് ഞങ്ങൾക്ക് നൽകിയ സന്തോഷം ചെറുതായിരുന്നില്ല.

അന്ന് നിന്നെ റൂമിലേക്ക് മാറ്റിയപ്പോൾ ഞങ്ങളെല്ലാവരും കാണാൻ വന്നിട്ടുണ്ടായിരുന്നു.

അപ്പോഴായിരുന്നു ഡോക്ടർ ഒരു കാര്യം പറഞ്ഞത്."

"എന്ത് കാര്യം "

ശ്രീക്കുട്ടി അരുണിനെ ഭാവഭേദമന്യേ നോക്കി.

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ശ്രീക്കുട്ടി ഏത് വിധത്തിൽ എടുക്കുമെന്ന് ഓർത്തു അവന്റെ ഹൃദയം പട പടാന്ന് മിടിച്ചുകൊണ്ടിരുന്നു.

എങ്കിലും ഒന്നും മറച്ചു വയ്ക്കാൻ കഴിയില്ലെന്നുള്ള ബോധം അവനിൽ ഉണ്ടായിരുന്നു.

എല്ലാം ഒരിക്കൽ അവൾ തിരിച്ചറിയേണ്ട സത്യങ്ങളായിരുന്നു.അവളെയും തന്നെയും സംബന്ധിച്ചുള്ള വസ്തുതകൾ.

പയ്യെ അരുണിന്റെ മനസ് 6 മാസം പിറകിലേക്ക് സഞ്ചരിച്ച.

ഭൂതകാലത്തിലേക്ക് ഒരു ഗതകാല സഞ്ചാരം എന്നപോലെ.

ഹോസ്പിറ്റലിലെ ഏറ്റവും

💬 Comments

View all comments