0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

എല്ലാവരും പരസ്പരം നോക്കി.

വീണ മുഖം പൊത്തി കരയുന്നത് കണ്ട് ജാനകിയമ്മ വേഗം വന്ന് അവളെ സമാധാനിപ്പിച്ചു.

ഇതൊക്കെ കേട്ടുകൊണ്ടായിരുന്നു മുറിയിലേക്ക് അരുൺ പൊടുന്നനെ കയറി വന്നത്.

അരുണിനെ കണ്ടതും ജയന് അല്പം ആശ്വാസം തോന്നി.

വരുണിന്റെ വേർപാടിന് ശേഷം അവർക്കാർക്കും ഒരു കുറവ് പോലും വരുത്താതെ നോക്കിയിരുന്നത് അരുൺ ആയിരുന്നു.

വരുൺ ജീവിച്ചിരുന്നപ്പോൾ എങ്ങനായിരുന്നോ അതുപോലെ തന്നായിരുന്നു അരുണും അവർക്ക്.

അരുണിനെ കണ്ടതും ജയൻ നിറഞ്ഞ കണ്ണുകളോടെ അവന്റെ ചുമലിൽ കൈവച്ചു കൊണ്ടു പറഞ്ഞു.

"എന്റെ മോൾക്ക് ഒന്നുല്ലേടാ... ഷി ഈസ്‌ ഫൈൻ.പക്ഷെ അവൾക്ക് നമ്മളെ ആരെയും തിരിച്ചറിയാൻ പറ്റില്ലെന്ന്.. നമ്മളെല്ലാവരെയും അവൾ മറന്നു പോകുമെന്ന്...എന്തിന് നമ്മുടെ വരുണിനെ വരെ ചിലപ്പോ..."

പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ജയന്റെ വാക്കുകൾ മുറിഞ്ഞു.

വാക്കുകൾ കിട്ടാതെ അയാൾ വിക്കി.

കരച്ചിൽ അടക്കി പിടിച്ചു കൊണ്ടു വിറയ്ക്കുന്ന കൈകൾ ഒരു താങ്ങിനെന്ന പോലെ അരുണിന്റെ ചുമലിൽ അമർന്നിരുന്നു.

അരുൺ ജയനെ ചേർത്തു പിടിച്ചു നിന്നു.

ജയൻ പറഞ്ഞ വാക്കുകൾ കേട്ടതും വീണയുടെ കരച്ചിൽ ഉച്ചത്തിലായി.

അതു കൂടി കണ്ടതോടെ എല്ലാവരും ദുഖത്തോടെ അവിടെ നിന്നു.

വൈകുന്നേരം ആയപ്പോഴേക്കും ശ്രീക്കുട്ടി മയക്കം വിട്ടെണീറ്റു.

എല്ലാവരും പ്രതീക്ഷയോടെ അവൾക്ക് ചുറ്റും വന്നു നിന്നു.

ഡോക്ടറും അസ്സിസ്റ്റിനായി നിക്കുന്ന നഴ്സുമാരും അവളെ ഒന്ന് കൂടി വിശദമായി പരിശോദിച്ചു.

എല്ലാം ഓക്കേ ആണെന്ന് ഉറപ്പ് വരുത്തിയതും ഡോക്ടർ ശ്രീക്കുട്ടിയെ തന്നെ ഉറ്റു നോക്കി.

"മോൾക്ക് എന്നെ മനസ്സിലായോ? "

ഡോക്ടർ പറഞ്ഞത് കേട്ട് ശ്രീക്കുട്ടി തല ചരിച്ചു നോക്കി.

അവൾക്ക് ആകെ കൂടെ ഒരു വല്ലായ്മ

💬 Comments

View all comments