0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

തോന്നി.

ഏതോ ഒരു സുന്ദരമായ സ്വപ്നത്തിൽ നിന്നും ആരോ മനഃപൂർവം വിളിപ്പിച്ചപോലെ അവൾക്ക് തോന്നി.

സ്വപ്നത്തിനു വിഘ്‌നം വന്ന നിരാശയിൽ അവൾ എല്ലാവരെയും തുറിച്ചു നോക്കി.

"മോളെ ഞാൻ ഡോക്ടർ അലക്സ്‌... വെയ്‌ക്കപ്പ് മൈ ഡിയർ...."

ഡോക്ടറെ കണ്ട അവൾ സംഭ്രമത്തോടെ എണീക്കാൻ നോക്കി.

പക്ഷെ ശരീരത്തിലാകമാനം വേദന അവൾക്ക് അനുഭവപ്പെട്ടു.

പൊടുന്നനെ തലയ്ക്കു പുറകിൽ കത്തികൊണ്ട്  കുത്തുന്ന പോലെ വേദന അനുഭവപ്പെട്ടതും അവൾ ചീറ്റലോടെ കണ്ണുകൾ ഇറുക്കിയടച്ചു.

വേദനയ്ക്ക് അല്പം ശമനം വന്നതും നഴ്സുമാരുടെ സഹായത്തോടെ അവൾ എണീറ്റിരുന്നു.

"ഹാാാ ഞാനിതെവിടാ "

തലയ്ക്കു പിന്നിൽ പതിയെ തഴുകിക്കൊണ്ട് അവൾ ചോദിച്ചു.

ശ്രീക്കുട്ടി ആകെ ക്ഷീണിതയായിരുന്നു.

"മോളിപ്പോ എന്റെ ഹിസ്‌പിറ്റലിൽ ആണുള്ളത്... മോൾക്ക് എന്നെ കാണാമോ "

ഡോക്ടറുടെ ചോദ്യം കേട്ടതും ശ്രീക്കുട്ടി കണ്ണ് മിഴിച്ചു കൊണ്ടു അയാളെ നോക്കി.

"എനിക്ക് കാണാം ഡോക്ടർ... നന്നായി കാണാം"

"വെരി ഗുഡ്... മോൾടെ പേരെന്താ? "

അവളുടെ വിഷ്വൽ എബിലിറ്റിക്ക് കുഴപ്പം ഒന്നുമില്ലെന്ന് ഡോക്ടർ മനസിലാക്കി.

ഡോക്ടറുടെ ചോദ്യം കേട്ടതും ശ്രീക്കുട്ടി തന്റെ പേര് ചികഞ്ഞെടുക്കാൻ തുടങ്ങി.

പക്ഷെ അവൾക്ക് ഒന്നും ഓർമ വന്നില്ല.

എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ചതും അവളുടെ ചെവിയിൽ ചീവീടിനെ പോലെ ആരോ മൂളി തുടങ്ങി.

അസഹനീയമായ ആ ശബ്ദം കേട്ടതും ശ്രീക്കുട്ടി കൈകൾ കൊണ്ടു കാതുകളിൽ കൊട്ടിയടിച്ചു.

"എന്ത് പറ്റി മോളെ പറയ്‌? "

ശ്രീക്കുട്ടിയുടെ പരാക്രമം കണ്ട് ഡോക്ടർ ചോദിച്ചു.

"അവരോട് ഒച്ചയാക്കല്ലെന്ന് പറയുവോ...എന്റെ ചെവി പൊട്ടണൂ "

സഹിക്കാൻ വയ്യാതെ വലിഞ്ഞു മുറുകിയ മുഖവുമായി ശ്രീക്കുട്ടി അലറി.

അത് കേട്ടതും

💬 Comments

View all comments