0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

ഡോക്ടർ അവളുടെ ചുമലിൽ കൈ വച്ചു.

"മോളെ ദേ നോക്ക്... ഇപ്പൊ അങ്ങനൊന്നുമില്ലല്ലോ... അത് ഈ നഴ്സുമാർ പറ്റിച്ച പണിയാ... അവരുടെ ഫോൺ ബെല്ലടിച്ച ശബ്ദമാ മോള് കേട്ടത്. ഡോക്ടർ അവരെ നല്ല ചീത്ത പറയാം കേട്ടോ"

അതും പറഞ്ഞു കൊണ്ടു ഡോക്ടർ അരികിൽ നിക്കുന്ന നഴ്സുമാരെ മുഖം വെട്ടിച്ചു നോക്കി.

അദ്ദേഹത്തിന്റെ നോട്ടം കണ്ടതും എന്തോ മനസിലായെന്ന അർത്ഥത്തിൽ അവർ തലയാട്ടി.

"കണ്ടില്ലേ മോളെ... അവര് ഫോൺ ഓഫ് ചെയ്തു വച്ചു. ഇനി അങ്ങനെത്തെ ശബ്ദം ഒന്നും ഉണ്ടാവില്ലട്ടോ "

ഡോക്ടർ പറഞ്ഞത് പതിഞ്ഞ ശബ്ദത്തിൽ കൊട്ടിയടച്ച ചെവികളിലൂടെ അവൾ കേട്ടു.

എങ്കിലും അവൾ കൈകൾ വിടുവാൻ തയാറായിരുന്നില്ല.

ഡോക്ടർ അവളെ നോക്കി കണ്ണിമ ചിമ്മിയതും ശ്രീക്കുട്ടി പയ്യെ തന്റെ കൈകൾ ചെവിയിൽ നിന്നും പിൻവലിച്ചു.

ഇപ്പൊ ശബ്ദമൊന്നും കേൾക്കാതായപ്പോ അവൾക്ക് ആശ്വാസം തോന്നി.

"ഇനി പറയുമോ മോൾടെ പേരെന്താണെന്ന്? "

ഡോക്ടറുടെ ചോദ്യം കേട്ടതും അവൾ വീണ്ടും സ്വന്തം പേരോർക്കാൻ ശ്രമിച്ചു.

പക്ഷെ നിരാശയായിരുന്നു ഫലം.

"അറിഞ്ഞൂടാ ഡോക്ടർ എന്റെ പേരെന്താണെന്ന്? "

ദുഃഖത്തോടെ ശ്രീക്കുട്ടി പറഞ്ഞു.

ഏയ്‌ അതിനിപ്പോ എന്താ മോളെ സാരമില്ല കേട്ടോ.... ഡോക്ടർ ചുമ്മാ ചോദിച്ചല്ലേ... അതു വിട് ഈ പുറകിൽ നിൽക്കുന്നവരെയൊക്കെ മോൾക്ക് അറിയാൻ പറ്റുന്നുണ്ടോ? "

ഇത്രേം നേരം റൂമിലുണ്ടായിരുന്നവർ ഞെട്ടലോടെ ശ്രീക്കുട്ടിയെ ഉറ്റു നോക്കി.

അപ്പോഴാണ് റൂമിലുള്ള മറ്റുള്ളവരെ അവൾ ശ്രദ്ധിച്ചത്.

ഡോക്ടർ പറഞ്ഞത് കേട്ട് ശ്രീക്കുട്ടിയുടെ കണ്ണുകൾ ഓരോ മുഖത്തിലൂടെയും സഞ്ചരിച്ചുകൊണ്ടിരുന്നു.

അവളുടെ കണ്ണുകൾ പതിയുന്ന മുഖങ്ങൾ ഒരുപോലെ വിടരുകയും കണ്ണുകൾ പിൻവാങ്ങുന്ന സമയത്ത്

💬 Comments

View all comments