0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

മങ്ങുകയും ചെയ്തുകൊണ്ടിരുന്നു.

ആരെയും തിരിച്ചറിയാതെ ഓരോ മുഖങ്ങളെയും അവളുടെ അവബോധ മനസ് തള്ളി പറഞ്ഞുകൊണ്ടിരുന്നു.

അവസാനം അരുണിലേക്ക് അവളുടെ കണ്ണുകൾ എത്തിച്ചേർന്നു.

അല്പ നേരം അരുണിന്റെ മുഖത്തേക്ക് അവൾ ഉറ്റു നോക്കി.

ശ്രീക്കുട്ടിയുടെ മുഖത്ത് ഭാവഭേദമൊന്നുമില്ലെന്ന് മനസിലായ ഡോക്ടറും മറ്റുള്ളവരും സങ്കടത്തോടെ അരുണിനെ നോക്കി.

അരുണിൽ നിന്നും കണ്ണെടുത്തതും പൊടുന്നനെ അവളുടെ തലയിൽ മിന്നൽപിണർ പോലെ വെളിച്ചം തെളിയുകയും കെടുകയും ചെയ്തുകൊണ്ടിരുന്നു.

അരുണിന്റെ മുഖവും ആ വെള്ളാരം കണ്ണുകളും ഒരു നിഴൽ ചിത്രങ്ങൾ പോലെ പൊടുന്നനെ അവളുടെ മനസിൽ തെളിഞ്ഞും മങ്ങിയും കിടന്നു.

ശരീരമാകെ കറന്റ്‌ അടിക്കുന്ന പോലെ തോന്നിയതും തല പൊട്ടി പുളയുന്ന വേദന അവൾക്ക് അനുഭവപ്പെട്ടു.

ഇരു ചെന്നിയിലും കൈകൾ ചേർത്തു വച്ചു അവൾ കണ്ണുകൾ ബലമായി പൂട്ടി വച്ചു മുഖം താഴ്ത്തി.

"എന്ത് പറ്റി മോളെ? "

ഡോക്ടർ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു.

"അറിയില്ല ഡോക്ടർ.... അയാളുടെ മുഖം കണ്ടപ്പോൾ എന്തോ പോലെ തോന്നി.. പണ്ടെപ്പോഴോ കണ്ടു മറന്ന പോലെ.

അരുണിനെ ചൂണ്ടിക്കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു.

അതു കേട്ടതും അരുൺ ഞെട്ടലോടെ ശ്രീക്കുട്ടിയെ നോക്കി.

ചിന്മയിയും ജാനകിയമ്മയും വീണയും രാമനാഥനും ജയനും സന്തോഷത്തോടെ അവളെ നോക്കി.

ഡോക്ടർ അതു കേട്ട് നിറഞ്ഞ മനസോടെ അവളോട് വീണ്ടും ചോദിച്ചു.

"എന്തൊക്കെയാ മോൾക്ക് ഓർമ വന്നേ... പറയാമോ? "

"വേറൊന്നുമില്ല അയാളുടെ കണ്ണുകളും മുഖവും.. അത് എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു ഡോക്ടർ "

ശ്രീക്കുട്ടി മുഖം കുനിച്ചു.

"സാരമില്ല മോളെ... എല്ലാം വേഗം ശരിയാവും കേട്ടോ. ഇനി വേറൊന്നും ചിന്തിക്കേണ്ട മോൾക്ക് കിടക്കണോ? "

💬 Comments

View all comments