Chapter Title : അരൂപി [ചാണക്യൻ]
ഉണ്ടായേ? "
ജാനകിയമ്മ തന്റെ സംശയം പ്രകടിപ്പിച്ചു.
ആ സംശയത്തിൽ കഴമ്പില്ലാതില്ലെന്ന് മറ്റുള്ളവർക്ക് തോന്നി.
"അതിനുള്ള ഉത്തരം ഞാൻ പറയാം"
അത് വരെ മിണ്ടാതിരുന്ന അരുൺ തന്റെ നിശബ്ദത കൈവെടിഞ്ഞു കൊണ്ട് പറഞ്ഞു.
എല്ലാവരും അമ്പരപ്പോടെ അവനെ നോക്കി.
എന്താണ് പറയാൻ പോകുന്നതെന്ന് അറിയാൻ.
"ശ്രീക്കുട്ടി എന്നെയല്ല കണ്ടത്"
"പിന്നെയോ "
ചിന്മയി ചാടിക്കേറി ചോദിച്ചു.
"എന്നിലൂടെ വരുണിനെയാണ്....എന്നെ കണ്ടപ്പോൾ അവൾ ഓർത്തെടുത്തത് വരുണിന്റെ മുഖവും കണ്ണുകളുമാണ് അല്ലാതെ എന്നെയല്ല "
അരുണിന്റെ മറുപടി കേട്ടതും എല്ലാവരും പരസ്പരം ആ ഒരു കാര്യത്തിനോട് പൂർണമായി യോജിക്കുന്ന വിധത്തിലായിരുന്നു അവരുടെ പെരുമാറ്റം.
എല്ലാവരും ചുറ്റും ഇരുന്നുകൊണ്ട് ശ്രീക്കുട്ടിയെ ഒരു കുഞ്ഞിനെ പോലെ പരിചരിച്ചു.
വീണ എങ്ങും മാറാതെ മകൾക്കൊപ്പം തന്നെ സമയം ചിലവഴിച്ചു.
2 ദിനങ്ങളിലെ ആശുപത്രി വാസം കൊണ്ടു ശ്രീക്കുട്ടി വല്ലാതെ വീർപ്പുമുട്ടി.
അതിലുപരി തന്നെ പരിചരിക്കുന്നവരോടുള്ള അപരിചിതത്വം ആ വീർപ്പുമുട്ടൽ ഇരട്ടിയാക്കി മാറ്റി.
അതൊക്കെ തന്റെ അച്ഛനും അമ്മയും ആണെന്നും ബന്ധുക്കൾ ആണെന്നും പഠിച്ചെടുക്കാനും മനസിൽ വയ്ക്കാനും അവൾ പഠിച്ചു തുടങ്ങി.
ഒരു കുഞ്ഞിനെ പോലെ ഓരോ കാര്യങ്ങളും അവൾ പഠിച്ചു തുടങ്ങി.
വീണ അവൾക്ക് അതേ സമയം ഒരു അധ്യാപികയായി മാറി.
സ്നേഹം വാരിക്കോരി തരാൻ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത് അവൾക്ക് സ്വർഗ്ഗ തുല്യമായിരുന്നു.
എങ്കിലും മറ്റെന്തോ വിടവ് അവളുടെ മനസിൽ നിഴലിച്ചുകൊണ്ടിരുന്നു.
അന്ന് ആദ്യമായി കണ്ട ആ വെള്ളാരം കണ്ണുള്ളവനെ ഒന്നു കൂടി കാണുവാൻ അവളുടെ മനസ് കൊതിച്ചു.
പതിവ് പോലെ ശ്രീക്കുട്ടിയ്ക്ക് ഇഷ്ട്ടമുള്ള ഐസ് ക്രീം വാങ്ങിക്കൊണ്ട് റൂമിലേക്ക് വരികയായിരുന്നു
💬 Comments
View all comments