Chapter Title : അരൂപി [ചാണക്യൻ]
ജയൻ.
വാതിൽ തുറന്നു ഉള്ളിലേക്ക് കയറിയതും വീണയുടെ മടിയിൽ തല വച്ചു കിടക്കുന്ന ശ്രീയെ കണ്ട് ചിരിയോടെ അയാൾ ഡോർ അകത്തു നിന്നും പൂട്ടി.
അച്ചായി പുറകിൽ നിന്നുമുള്ള വിളി കേട്ട് ഒരു നിമിഷം ജയൻ സ്തബ്ധനായി.
മിടിക്കുന്ന ഹൃദയത്തോടെ അയാൾ വെട്ടി തിരിഞ്ഞു പുറകിലേക്ക് നോക്കി.
അപ്പോൾ അയാളെ നോക്കി ചിരിക്കുന്ന ശ്രീയെ ആണ് ജയൻ കണ്ടത്.
അവളുടെ മുഖത്തെ ആ ചിരി കണ്ടതും കേട്ടത് സത്യമാണോ എന്നറിയാൻ ഒന്നുകൂടി തന്റെ മകളെ നോക്കി
"അച്ചായി "
ശ്രീക്കുട്ടിയുടെ വിളി കേട്ട് ജയൻ ഞെട്ടലോടെ വീണയെയും ശ്രീയെയും മാറി മാറി നോക്കി.
വീണ കള്ള ചിരിയോടെ തന്റെ ഭർത്താവിനെ നോക്കി കണ്ണിറുക്കി.
കേട്ടത് വിശ്വസിക്കാനാവാതെ ജയന്റെ ഉള്ളം പിടഞ്ഞു.
മാസങ്ങൾക്കു ശേഷം തന്റെ മകൾ തന്നെ അച്ഛാ എന്ന് വിളിച്ചത്തിലുള്ള സന്തോഷവും അനുഭൂതിയും ആ മുഖത്ത് പൊട്ടി വിരിയുന്നുണ്ടായിരുന്നു.
അണപൊട്ടിയൊഴുകുന്ന ആനന്ദത്തോടെ നിറഞ്ഞ മനസോടെ അയാൾ ഓടി വന്നു തന്റെ മകളെ ഇറുകെ പുണർന്നു.
ശ്രീക്കുട്ടിയും ജയനെ കെട്ടി വരിഞ്ഞു.
"എന്റെ പൊന്നു മോളെ"
ജയൻ പുലമ്പിക്കൊണ്ട് അവളുടെ നെറുകയിലും കവിളുകളിലും ചുംബനപ്പൂക്കൾ ഉതിർത്തുകൊണ്ടിരുന്നു.
അദ്ദേഹത്തിന്റെ സ്നേഹപ്രകടനം അവളെ കോൾമയിർ കൊള്ളിച്ചു.
"ഇനി എനിക്ക് ചത്താലും കുഴപ്പമില്ല...എന്റെ മോള് എന്നെ അച്ഛയിന്ന് വിളിച്ചില്ലേ.. ഒത്തിരി സന്തോഷായി "
ജയൻ ആഹ്ലാദത്തോടെ പറഞ്ഞു.
"എനിക്ക് മനസിലാകും അച്ചായി..നിങ്ങളെ രണ്ടു പേരെയും എനിക്ക് വേണം. എനിക്കും നിങ്ങളെ ഒത്തിരി ഇഷ്ട്ടവാ "
ശ്രീക്കുട്ടി വീണയെയും ജയനെയും ഒരുമിച്ചു കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു.
അവർ മതി മറന്നു സ്നേഹം പ്രകടിപ്പിക്കുമ്പോഴായിരുന്നു വാതിലിൽ
💬 Comments
View all comments