0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

സംസാരിച്ചിരിക്കുവായിരുന്നു അരുൺ.

പെട്ടെന്ന് ഒരു അര്ജന്റ് കാൾ വന്നതും അയാൾ അവിടുന്ന് മാറിപ്പോയി.

അപ്പോഴേക്കും ബോറടിച്ച അരുൺ തിരികെ പോകാനായി തീരുമാനമെടുത്ത ശേഷം യാത്ര ചോദിക്കാനായി അടുക്കളയിലേക്ക് നടന്നു.

അവിടെ പണിക്കാരികളുമായി തിരക്കിട്ട അടുക്കളപണിയിൽ ആയിരുന്നു വീണ.

അരുണിനെ കണ്ടതും അവർ ചിരിച്ചു.

"ഇത്രേം നാള് എന്റെ മോള് ഹോട്ടൽ ഫുഡല്ലെ കഴിച്ചേ?  അതൊക്കെ കഴിച്ചു അവളുടെ നാവിലെ രുചിയൊക്കെ പോയി കാണും.. വയറും കേടായിക്കാണും.. അതോണ്ട് ഞാൻ എന്റെ മോൾക്ക് അവൾക്കിഷ്ട്ടപ്പെട്ട ഫുഡ് ആക്കുവാ അരുണേ "

"ആയ്ക്കോട്ടെ അമ്മായി ഞാൻ പോകുവാണെന്ന് പറയാൻ വന്നതാ"

"എങ്ങോട്ട് പോകാൻ "

പുരികം ഉയർത്തി വീണ അവനെ തുറിച്ചു നോക്കി.

"വീട്ടിലേക്ക് തന്നെ കുറച്ചു ബിസി ആയിരുന്നു"

അരുൺ പോകാനായി തയാറെടുത്തു.

"അതൊന്നും പറ്റില്ല അരുണേ.. ഞാൻ ആക്കുന്ന ഫുഡൊക്കെ കഴിച്ചു നീ വീട്ടിലേക്ക് പോയാൽ മതി കേട്ടല്ലോ? "

വീണയുടെ ശബ്ദത്തിലെ ആജ്ഞയുടെ ധ്വനി തിരിച്ചറിഞ്ഞതും അരുൺ അവിടെ തന്നെ നിൽക്കാൻ നിർബന്ധിതനായി.

"അരുണേ"

അവൻ പോകാൻ തിരിഞ്ഞതും വീണ അവനെ പിറകിൽ നിന്നും വിളിച്ചു.

"എന്താ അമ്മായി "

മോൻ പോയി ശ്രീയെ വിളിച്ചിട്ട് വരുവോ ഫുഡ് കഴിക്കാൻ"

"ഹാ ഞാൻ വിളിക്കാം അമ്മായി"

"ശരി മോനെ "

വീണ വീണ്ടും അടുക്കള ജോലിയിൽ വ്യാപൃതയായി.

അരുൺ ചടപ്പോടെ സ്‌റ്റെപ്സ് ഓരോന്നായി കയറിക്കൊണ്ടിരിക്കുന്നു.

ഈ സമയം ശ്രീക്കുട്ടി നല്ലൊരു കുളിക്ക് ശേഷം പുറത്തിറങ്ങാൻ നോക്കുമ്പോഴാണ് ഡ്രസ്സ്‌ എടുത്തിട്ടില്ലെന്നുള്ള കാര്യം ഓർത്തത്.

നേരത്തെ ഇട്ട മുഷിഞ്ഞ ഡ്രസ്സ്‌ ഒന്നുകൂടി ഇടാൻ അവൾക്ക് മടിയായി.

ബാത്‌റൂമിൽ തൂക്കിയിട്ടിരിക്കുന്ന

💬 Comments

View all comments