Chapter Title : അരൂപി [ചാണക്യൻ]
വലിയ ടവൽ കണ്ടതും ഒരു മുലക്കച്ച പോലെ അവൾ അത് തന്റെ മനോഹരമായ ഉടലിലൂടെ എടുത്തണിഞ്ഞു.
അത് അണിഞ്ഞതും അവളുടെ മനോഹരമായ ആകാരവടിവുകൾ അതിലൂടെ വ്യക്തമായി
കാണുന്നുണ്ടായിരുന്നു.
നനഞ്ഞ മുടിയിഴകൾ തോർത്തിക്കൊണ്ട് ഈറനോടെ അവൾ ബാത്റൂമിന്റെ ഡോർ തുറന്ന് വെളിയിലേക്കിറങ്ങി.
കാൽമുട്ട് വരെ അവളുടെ നഗ്നതയെ മറച്ച ആ ടവൽ അവളുടെ മനോഹരമായ കണങ്കാലുകളെ മറയ്ക്കാൻ വിട്ടുപോയി.
സുന്ദരമായ അവളുടെ വെണ്ണ തുടകളും പാദങ്ങളും പുറത്തേക്ക് അനാവൃതമായി
വെള്ള തുള്ളികൾ അവളുടെ പാദങ്ങളിലൂടെ അനന്തമായി ചുംബിച്ചുകൊണ്ട് നിലത്തേക്ക് മടിയോടെ ഊർന്നിറങ്ങി.
ശ്രീക്കുട്ടി കനമുള്ള ടവൽ വച്ചു മുടിയുണക്കാൻ തുടങ്ങിയതും അരുൺ റൂമിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു.
അരുണിനെ കണ്ടതും ഞെട്ടലോടെ ശ്രീക്കുട്ടി മാറിന് മുകളിൽ കൈകൾ പിണച്ചു വച്ചു അലറി.
ശ്രീക്കുട്ടിയെ അങ്ങനൊരു വേഷത്തിൽ കണ്ട അരുൺ പൊടുന്നനെ സ്തബ്ധനായി നിന്നു.
ശ്രീയുടെ അലർച്ച കേട്ടപ്പോഴാണ് അവൻ ഞെട്ടലോടെ കണ്ണടച്ച് പിടിച്ചു റൂമിനു വെളിയിലേക്കിറങ്ങിയത്.
ഇമ്മാതിരി അമളി ജീവിതത്തിൽ ഇതുവരെ പറ്റിയിട്ടില്ലെന്നോർത്ത് അവന് സ്വയം നാണക്കേട് തോന്നി.
ചളിപ്പോടെ അവൻ വേഗം താഴേക്കിറങ്ങി വന്നു.
ഭക്ഷണ സാധങ്ങൾ ഡൈനിങ്ങ് ടേബിളിൽ നിരത്തി വച്ച ശേഷം ശ്രീയെ കാണാത്തോണ്ട് വീണ അവളെയും തിരക്കി റൂമിലേക്ക് പോയിരുന്നു.
അപ്പോഴേക്കും ജയനും അരുണും ടേബിളിനു ചുറ്റുമായി ഇരുന്നു.
വീണ പിടിച്ച പിടിയാലേ ശ്രീക്കുട്ടിയെയും കൊണ്ടു താഴേക്കിറങ്ങി വന്നു.
ഡൈനിങ്ങ് റൂമിലേക്ക് വന്നതും അരുണിനെ നേരിടാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി.
അരുണിനും മറിച്ചായിരുന്നില്ല.
ശ്രീ വരുന്നത് കണ്ടതും അവൻ മുഖം താഴ്ത്തിയിരുന്നു.
അവളുടെ മുഖത്തേക്ക് നോക്കാൻ അവന് ചമ്മൽ തോന്നി.
ശ്രീക്കുട്ടിയ്ക്ക് ഇഷ്ട്ടപ്പെട്ട
💬 Comments
View all comments