0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

ആന്തലോടെ ശ്രീക്കുട്ടിയെ നെഞ്ചോട് ചേർത്തു പിടിച്ച ചിന്മയി അവളെ സമാധാനിപ്പിക്കാൻ പാടുപെട്ടു.

"എന്തിനാ എന്റെ ചീക്കുട്ടി കരയണേ? "

ചിന്മയിടെ ചോദ്യം കേട്ടിട്ടും അവൾ വിതുമ്പിക്കൊണ്ടിരുന്നു.

അവളുടെ മാറിൽ ഒരു കൊച്ചുകുഞ്ഞിനെ പോലെ ശ്രീ പറ്റിച്ചേർന്നു.

"പറ മോളെ ചേച്ചിയോട്... എന്താ പറ്റിയെ? "

ശ്രീയുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തുകൊണ്ട് ചിന്മയി ചോദിച്ചു.

"അതോ ഞാൻ അരുണേട്ടന്റെ ഡയറി വായിച്ചു ചേച്ചി.. ഏട്ടൻ എന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് അപ്പോഴാ നിക്ക് മനസിലായേ.. പാവം എന്നെ വര്ഷങ്ങളായിട്ട് ഒത്തിരി സ്നേഹിക്കുവാണല്ലേ.. എനിക്ക് വയ്യാണ്ടായപ്പോ പോലും എന്നെ കൈ വിടാതെ എന്റെ കൂടെ തന്നെ ഇപ്പോഴും നിൽക്കുവാണല്ലേ? "

വിതുമ്പിക്കൊണ്ടുള്ള ശ്രീയുടെ കുമ്പസാരം കേട്ട് ചിന്മയി ഞെട്ടിത്തെറിച്ചു.

അവളുടെ ഹൃദയം ഇരട്ടി വേഗത്തിൽ മിടിക്കാൻ തുടങ്ങി.

അരുണിന്റെയല്ല പകരം വരുണിന്റെ ഡയറിയാ മോളെ നീ വായിച്ചതെന്ന് പറയാൻ അവൾ വെമ്പിയെങ്കിലും അവളുടെ നാവിനു ശക്തി ഉണ്ടായിരുന്നില്ല.

കാരണം ഇപ്പോൾ അവളുടെ മൈൻഡിൽ വരുൺ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ ഭൂതകാലം തൽക്കാലം അവൾ അറിയരുതെന്ന് എല്ലാവരും കൂടിയെടുത്ത തീരുമാനം ആയിരുന്നു.

അതുകൊണ്ട് തന്നെ വരുണിനെ കുറിച്ച് ഒരക്ഷരം അവൾ മിണ്ടിയില്ല.

ചങ്ക് പറിച്ചു സ്നേഹിച്ച വരുണിനെ അരുണായി അവൾ തെറ്റിദ്ധരിച്ചതോർത്ത് ചിന്മയിടെ മനസ് നീറി.

അവളുടെ കണ്ണുകളിൽ അപ്പോഴേക്കും നീർമുത്തുകൾ ഉരുണ്ടു കൂടി പെയ്യാൻ പാകത്തിലായി മാറിയിരുന്നു.

"പറ ചേച്ചി അരുണേട്ടൻ എന്നെ അത്രക്കും സ്നേഹിക്കുന്നുണ്ടല്ലേ? "

ശ്രീക്കുട്ടി ചിന്മയിയെ കുലുക്കികൊണ്ട് വീണ്ടും ആ ചോദ്യം ആവർത്തിച്ചു.

അവൾ ഇപ്പൊ ഒരു മറുപടി അർഹിക്കുന്നുണ്ടെന്ന് ചിന്മയിക്ക് തോന്നി

കാരണം ആ ഡയറിയിൽ

💬 Comments

View all comments