0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

ആദ്യമായി ആശുപത്രിയിൽ വച്ചു കണ്ടപ്പോൾ എങ്ങോ കണ്ടു മറന്ന ഫീൽ ആയിരുന്നു എനിക്ക്.

ആ മുഖം വീണ്ടും കാണുമ്പോഴും ആ വെള്ളാരം കണ്ണുകളിൽ നോക്കിയിരിക്കുമ്പോഴും താൻ സ്വയം മതി മറന്ന് അലിഞ്ഞു പോകുന്നു.

ഉറപ്പായിട്ടും അരുണേട്ടനുമായി എനിക്ക് എന്തോ ബന്ധം ഉണ്ട്.

ശ്രീക്കുട്ടി ചിത്രങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ടു ഓർത്തു കൊണ്ടിരുന്നു.

അവൾ അവിടുള്ള മേശയിൽ ചാരിയിരുന്നതും ഒരു ഡയറി അവളുടെ കയ്യിൽ തട്ടി താഴേക്ക് പൊടുന്നനെ വീണു.

ശ്രീ സസൂക്ഷ്മം അത് കുനിഞ്ഞെടുത്തു.

അല്പം പഴക്കം ആ ഡയറിക്കുണ്ടെന്ന് അവൾക്ക് തോന്നി.

അവൾ ആ ഡയറിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി ഷാളിന്റെ അറ്റം കൊണ്ടു തുടച്ചു മാറ്റി.

അതിന് ശേഷം അതിന്റെ താളുകൾ ഓരോന്നായി അവൾ മറിച്ചു നോക്കി.

അതിലുള്ള വരികളിലൂടെ പലയാവർത്തി അവളുടെ കണ്ണുകൾ ഓടി നടന്നു.

ചില വരികൾ വായിച്ചപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു മുന്നിലുള്ള കാഴ്ചയെ മറച്ചു വച്ചു.

മറ്റു ചില വരികൾ അവളുടെ മനസിൽ ഉടക്കി നിന്നു.

ഒറ്റയിരുപ്പിന് ആ ഡയറി അവൾ വായിച്ചു തീർത്തു.

അപ്പോഴേക്കും ശ്രീക്കുട്ടിക്ക് ആകെ വല്ലാത്തൊരു നഷ്ടബോധം തോന്നി.

എന്തിനെന്നറിയാതെ പൊടുന്നനെ അവൾ വിതുമ്പിപോയി.

ശ്രീയെ റൂമിൽ കാണാതെ തപ്പിയിറങ്ങിയതായിരുന്നു ചിന്മയി.

അപ്പോഴാണ് വരുണിന്റെ റൂമിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.

അത് അടക്കാനായി അങ്ങോട്ടേക്ക് വന്നപ്പോഴേക്കും അതിനുള്ളിൽ നിന്നും അടക്കിപിടിച്ചുള്ള കരച്ചിൽ കേട്ട് ശങ്കയോടെ ചിന്മയി റൂമിലേക്ക് എത്തി നോക്കി.

മേശയിൽ ചാരിയിരുന്നു ഡയറിയും നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ടു കണ്ണടച്ച് വിതുമ്പുന്ന ശ്രീയെ ആണ് അവൾ കണ്ടത്.

ഉള്ളിൽ നുരഞ്ഞു പൊന്തുന്ന

💬 Comments

View all comments