0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

അരുൺ മുഖം ചുളിച്ചു.
"
വരുണിന്റെ സ്ഥാനത്ത് നിന്ന് മോൻ ശ്രീക്കുട്ടിയെ കെട്ടണം"

"അമ്മേ...... "

അരുണിന്റെ അലർച്ച നാലു പാടും മുഴങ്ങിക്കേട്ടു.

കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചുകൊണ്ടു അവൻ അമ്മയെ തുറിച്ചു നോക്കി.

ചിന്മയി ഞെട്ടലോടെ അച്ഛനെയും അമ്മയെയും മാറി മാറി നോക്കി.

തനിക്ക് പറ്റിയ ഒരബദ്ധം ഗൗരവതരമായ ഒരു പ്രഹേളികയായി മാറിയെന്ന് ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു.

"ഇതല്ലാതെ വേറെ വഴിയില്ല മോനെ.. അവൾക്കും വേണ്ടെ ഒരു ജീവിതം.. എത്ര നാളാന്ന് വിചാരിച്ചാ എന്റെ ശ്രീ മോള് ഇങ്ങനെ വേദന തിന്ന് ജീവിക്കാ"

ജാനകിയമ്മ ചിണുങ്ങി.

"അതിന് ഞാനെന്റെ ജീവിതം ബലി കൊടുക്കണോ... എനിക്കൊരിക്കലും എന്റെ വരുണിന്റെ പെണ്ണിനെ അങ്ങനെ കാണാൻ കഴിയില..്ല വേറേത് പെൺകുട്ടിയെ വേണമെങ്കിലും ഞാൻ വിവാഹം ചെയ്യാം.. പക്ഷെ ഇത് "

അരുൺ തലക്കടിച്ചു കൊണ്ട് നിലത്തേക്ക് അമർന്നിരുന്നു.

ജാനകിയമ്മ ഒന്നും മിണ്ടാതെ മുന്താണിയെടുത്ത് കണ്ണുകൾ ഒപ്പിക്കൊണ്ട് അടുക്കളയിലേക്ക് പോയി.

ചിന്മയി ഒന്നും മിണ്ടാതെ റൂമിലേക്കും.

തലക്ക് കൈ കൊടുത്ത് തറയിലേക്ക് കണ്ണും നട്ട് തരിച്ചിരുന്ന അരുൺ ചുമലിൽ ഒരു കരതല സ്പർശം അറിഞ്ഞതും പയ്യെ മുഖമുയർത്തി നോക്കി.

വാടാ രാമനാഥൻ അവനെ വാത്സല്യത്തോടെ വിളിച്ചു.

അരുൺ പയ്യെ എണീറ്റു അച്ഛനൊപ്പം പുറത്തേക്ക് നടന്നു.

മുറ്റത്തുകൂടെ നടക്കുമ്പോഴും രാമനാഥൻ വളരെ നിശബ്ദനായിരുന്നു.

അച്ഛന് തന്നോട് കാര്യമായിട്ട് എന്തോ പറയാൻ ഉണ്ടെന്ന് അവന് തോന്നി.

"അച്ഛന് എന്നോട് വല്ലതും പറയാനുണ്ടോ? "

"ഹ്മ്മ്മ് ഉണ്ടെടാ"

"എങ്കിൽ പറഞ്ഞോ"

"നിനക്ക് ഓർമ്മയുണ്ടോ ആ ദിവസം.

നീ ഞങ്ങളെ വിട്ട് പുറത്തേക്ക് ഹയർ സ്റ്റഡീസ്ന് പോയ ദിവസം.

💬 Comments

View all comments