Chapter Title : അരൂപി [ചാണക്യൻ]
ആശ്വസിപ്പിക്കാൻ എന്നവണ്ണം പയ്യെ തഴുകി കടന്നു പോയി.
നക്ഷത്രങ്ങളോ ചന്ദ്രനോ ഇല്ലാത്ത കുറ്റാകൂരിരുട്ട് നിറഞ്ഞ ആകാശത്തേക്ക് അവൾ കണ്ണും നട്ടിരുന്നു.
ആ ആകാശം പോലെ അവളുടെ മനസും ശൂന്യമായിരുന്നു.
പൊടുന്നനെ മാനത്ത് പൊട്ടു പോലെ ഒരു കുഞ്ഞു നക്ഷത്രം പ്രത്യക്ഷമായി.
അത് ശ്രീക്കുട്ടിയെ നോക്കി കണ്ണു ചിമ്മി.
ആ കാഴ്ച കണ്ടതും അവളുടെ മനസിൽ ഒരു അനുഭൂതി നിറയുന്നപോലെ തോന്നി.
മനസിലെ സങ്കടങ്ങളെല്ലാം എങ്ങോ പോയി മറഞ്ഞ പോലെ.
ആ കുഞ്ഞു നക്ഷത്രത്തെ നോക്കി കണ്ണു ചിമ്മിയ ശേഷം ശ്രീക്കുട്ടി ഭക്ഷണം കഴിക്കുവാനായി ബാൽക്കണിയിൽ നിന്നും പോയി.
അത്താഴം കഴിഞ്ഞു റൂമിലെത്തിയ ശ്രീ കണ്ടത് ബെഡിൽ മലർന്നു കിടന്നുറങ്ങുന്ന അരുണിനെ ആയിരുന്നു.
അവനെ നോക്കി നെടുവീർപ്പെട്ട ശേഷം അവൾ ദിവാനിൽ അവനെയും നോക്കിക്കൊണ്ട് നേരം വെളുപ്പിച്ചു
പിന്നീടുള്ള ദിവസങ്ങൾ അരുണിനും ശ്രീക്കുട്ടിക്കും വിരുന്നിന്റെ ദിവസങ്ങൾ ആയിരുന്നു.
ഇത്രയും ദിവസങ്ങളിൽ ഒരു മുറിയിൽ രണ്ടപരിചിതരെ പോലെ അവർ പെരുമാറി.
ഇത് അവർക്കിടയിലുള്ള അകലം വല്ലാതെ വർധിപ്പിച്ചു.
പൊതുവെ കുശാഗ്ര ബുദ്ധിയുള്ള ചിന്മയിടെ CID മൈൻഡ് ഇത് കണ്ടു പിടിച്ചു.
അവൾ കാര്യമായി തന്നെ ശ്രീക്കുട്ടിയെ ചോദ്യം ചെയ്തു.
അപ്പോഴാണ് സത്യങ്ങൾ ഓരോന്നായി പുറത്തേക്ക് വന്നത്.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു തരിപ്പ് പോലെയാണ് അവൾക്ക് തോന്നിയത്.
ഇത്രയും കാലം ഒരു പാവം പെണ്ണിനെ ഇങ്ങനെ വട്ടു പിടിപ്പിച്ച തന്റെ അനിയനോട് അവൾക്ക് പുച്ഛം തോന്നി.
"മോളെ ശ്രീ ആ പ്രാന്തൻ അങ്ങനാ... മോള് അതൊന്നും കാര്യാക്കണ്ട.. ഞാൻ അവനോടൊന്ന് സംസാരിക്കാം. എന്നിട്ട് ഒരു തീരുമാനവും എടുക്കാം പോരെ? "
"ഇനി വേണ്ട ചേച്ചി... അരുണേട്ടന് ഒരു മാറ്റവും ഉണ്ടാവില്ല.. എനിക്ക് ഒട്ടും പ്രതീക്ഷയില്ല.. ആ ഡയറിയിൽ എഴുതിയതൊക്കെ കളവാണ്.. അതൊന്നും ഞാനൊരിക്കലും വിശ്വസിക്കരുതായിരുന്നു"
ചിന്മയിയെ തള്ളി മാറ്റിക്കൊണ്ട് ശ്രീക്കുട്ടി പോയി.
ചിന്മയി ആകെ ധർമ സങ്കടത്തിലായി.
റൂമിലെത്തിയ ശ്രീ കാണുന്നത് തണുത്തു വിറച്ചുകൊണ്ട് മൂടി പുതച്ചു കിടക്കുന്ന അരുണിനെയായിരുന്നു.
അവൾ അല്പം ഭയത്തോടെ അങ്ങോട്ടേക്ക് ചെന്നു നോക്കി.
ഉറക്കത്തിനിടയിലും അരുൺ വിറച്ചുകൊണ്ട് പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു.
ശ്രീക്കുട്ടി പതുക്കെ കയ്യെടുത്ത്
💬 Comments
View all comments