0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

ആഗ്രഹത്തെ ഒരു മകനെന്ന നിലയിൽ നിറവേറ്റി തരാൻ നിനക്ക് സാധിക്കുമോ? "

അരുൺ നിന്ന നിൽപ്പിൽ നിന്നും ഉരുകി.

എന്ത് മറുപടി പറയണമെന്ന് അവനൊരു നിശ്ചയവും ഉണ്ടായിരുന്നില്ല.

ആദ്യമായിട്ടാണ് അച്ഛൻ ഒരാവശ്യം പറഞ്ഞു തന്നെ സമീപിക്കുന്നത്.

ഇത്രയും കാലം തന്നെക്കൊണ്ട് ഈ കുടുംബത്തിന് ഒരുപകാരവും ഉണ്ടായിട്ടില്ല.

വേറെന്തെങ്കിലും പറഞ്ഞിരുന്നേൽ താനുറപ്പായും നിന്നു കൊടുത്തേനെ.

പക്ഷെ ഇത് തനിക്ക് ഒട്ടും അക്‌സെപ്റ് ചെയ്യാൻ സാധിക്കുന്നില്ല.

എന്റെ വരുണിന്റെ പെണ്ണായെ ഞാൻ അവളെ കണ്ടിട്ടുള്ളു.

ആ ഞാൻ എങ്ങനെ ശ്രീയുടെ കഴുത്തിൽ താലി ചാർത്തും?

ചോദ്യ ശരങ്ങൾ ഓരോന്നായി അരുൺ തന്റെ മനസാക്ഷിയോട് ചോദിച്ചുകൊണ്ടിരുന്നു.

പക്ഷെ കൃത്യമായ ഒരുത്തരം അവന് ലഭിച്ചില്ല.

ഇനി അവിടെ നിന്നാൽ പ്രാന്ത് പിടിക്കുമെന്ന് തോന്നിയതുകൊണ്ട് തിരിച്ചു റൂമിലേക്ക് അവൻ നടന്നു.

ബെഡിൽ കിടക്കുമ്പോൾ പോലും അരുണിന്റെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുകി.

അപ്പോൾ തുറന്ന ജനാലയിലൂടെ ഒരിളം കാറ്റ് ഒഴുകി വന്നു അവനെ തഴുകി തലോടിക്കൊണ്ട് കടന്നു പോയി.

അങ്ങനെ രാമനാഥനും ജാനകിയമ്മയും ശ്രീക്കുട്ടിയുടെ അച്ഛനമ്മമാർക്ക് മുൻപിൽ വച്ച അഭിപ്രായം അതായത് അരുണും ശ്രീയും തമ്മിലുള്ള വിവാഹകാര്യം അവരെ സംബന്ധിച്ചു സ്വർഗം കിട്ടിയ പ്രതീതി ആയിരുന്നു.

തങ്ങളുടെ മകൾക്ക് സ്നേഹിച്ച ആളെ നഷ്ടമായെങ്കിലും അതേ രൂപസാദൃശ്യമുള്ള മറ്റൊരാളെ കിട്ടിയ ആഹ്ലാദത്തിൽ ആയിരുന്നു ആ മധ്യവയസ്ക്കരായ ദമ്പതിമാർ.

ഈ വാർത്ത കേട്ട് ഏറ്റവും കൂടുതൽ സന്തോഷിച്ച ആൾ ശ്രീക്കുട്ടി തന്നായിരുന്നു.

അവളെ സംബന്ധിച്ചു സ്നേഹിച്ച ആളെ തന്നെ വരിക്കാൻ പോകുന്നതിന്റെ എക്സൈറ്മെന്റിൽ ആയിരുന്നു.

എങ്കിലും അരുണിന്റെ ഭാഗത്തു നിന്നുള്ള തണുപ്പൻ പ്രതികരണം അവളെ അല്പം അലോസരപ്പെടുത്തി.

എന്നാലും

💬 Comments

View all comments