Chapter Title : അരൂപി [ചാണക്യൻ]
ആ ഡയറി എഴുതിയ ആളായ അരുണിന് തന്നോട് ഒത്തിരി സ്നേഹമാണെന്നും പക്ഷെ അത് പുറത്തു കാണിക്കുന്നില്ലെന്നും വൃഥാ സ്വപ്നം കണ്ടുകൊണ്ടു അവൾ കല്യാണത്തിനായി കാത്തിരുന്നു.
അധികം വൈകാതെ ആ സുദിനം വന്നെത്തി.
ഒരു കല്യാണം നടന്നതിന്റെ മുന്നനുഭവം ഉണ്ടായിരുന്നതിനാൽ ചെറുങ്ങനെ ക്ഷേത്ര നടയിൽ വച്ചു താലികെട്ട് നടത്താനായിരുന്നു കുടുംബാംഗങ്ങൾ ഒന്നടങ്കമുള്ള തീരുമാനം.
അവരുടെ കുടുംബ ക്ഷേത്രത്തിൽ വച്ചു പത്തിനും പത്തരയക്കും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ കൊട്ടും കുരവയുടെയും അകമ്പടിയോടെ അരുൺ ശ്രീക്കുട്ടിയുടെ കഴുത്തിൽ താലിചാർത്തി.
ജയൻ നിറഞ്ഞ മനസോടെ തന്റെ മകളെ അരുണിന് കന്യാദാനം ചെയ്തു നൽകി.
അരുൺ അണിയിച്ച തങ്കത്താലി കഴുത്തിലണിയിക്കപ്പെട്ടതും ശ്രീക്കുട്ടിക്ക് തന്റെ സ്വപ്നം സഫലമാക്കപ്പെട്ട പോലെ തോന്നി.
അവൾ നിറകണ്ണുകളോടെ തന്റെ ചാരെ നിൽക്കുന്ന പ്രിയതമനെ എത്തി നോക്കി.
തന്റെ ഭർത്താവിന്റെ മുഖത്തെ പ്രസാദ കുറവ് പൊടുന്നനെ ശ്രീ തിരിച്ചറിഞ്ഞതും അവൾ അൽപം ശങ്കയോടെ ചിന്മയിയെ നോക്കി.
അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ കണ്ണു ചിമ്മി.
അതു കണ്ടപ്പോൾ ശ്രീക്കുട്ടിക്ക് അൽപം ആശ്വാസം തോന്നി.
ഒരു പക്ഷെ ആദ്യമായി കല്യാണം കഴിക്കുന്നതിന്റെ സംഭ്രമമാകാം ആ മുഖത്തെന്ന് ശ്രീക്കുട്ടി നിനച്ചു.
എന്നാൽ അരുൺ ആകെ ഉരുകിക്കൊണ്ടിരിക്കുകയായിരുന്നു.
വരുണിനോടും ശ്രീയോടും ചെയ്യുന്ന ചതിയാണിതെന്ന് അവന് തോന്നി.ഉള്ളുരുകിക്കൊണ്ട് അവൻ ഓരോ നിമിഷവും വരുണിനോട് മാപ്പ് പറഞ്ഞുകൊണ്ടിരുന്നു.
അങ്ങനെ സദ്യയ്ക്ക് ശേഷം അവർ വീട്ടിലേക്ക് യാത്ര തിരിച്ചു.
രാത്രിയോടടുത്ത സമയം.
പുറത്ത് ചെറിയൊരു മഴക്കോളിനുള്ള സൂചനകൾ കാണിച്ചു കൊണ്ട് മഴപ്പാറ്റകൾ കൂട്ടത്തോടെ പറന്നുയർന്നു.
കറുത്തിരുണ്ട ആകാശത്ത് കൂടെ കൂടെ മിന്നലുകൾ ചിത്രപ്പണികൾ നടത്തിക്കൊണ്ടിരുന്നു.
നല്ല തണുപ്പൻ അന്തരീക്ഷം.
കുളി കഴിഞ്ഞ് വന്ന
💬 Comments
View all comments