0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 512

ഫോൺ ചെവിയോട് ചേർത്തു വച്ചു.

മറുപുറത്ത് ഫോൺ കണക്ട് ആയതും അരുൺ ഹലോ പറയും മുൻപേ അവന്റെ ചേച്ചിയുടെ ശബ്ദം ഇങ്ങോട്ടേക്കു ഒഴുകിയെത്തിയിരുന്നു.

"ടാ അരുണേ വേഗം AJ ഹോസ്പിറ്റലിലേക്ക് വാ... ഞങ്ങൾ അവിടുണ്ട് വൈകരുത്"

അത്രയും പറഞ്ഞു കൊണ്ടു ചിന്മയി കാൾ കട്ട്‌ ചെയ്തു.

അത് കേട്ടതും വെപ്രാളത്തോടെ അവൻ ബുള്ളറ്റും എടുത്തുകൊണ്ടു ആശുപത്രിയിലേക്ക് പറന്നു.

ശ്രീക്കുട്ടി പൊട്ടബുദ്ധിക്ക് എന്തേലും കടും കൈ ചെയ്തോ എന്ന് ഓർത്ത് അവന്റെ മനസ് പിടഞ്ഞു കൊണ്ടിരുന്നു.

അധികം വൈകാതെ ഹോസ്പിറ്റലിലേക്ക് അവൻ ഓടി പാഞ്ഞെത്തി.

ഹോസ്പിറ്റലിൽ എത്തിയതും ചിന്മയിടെ ഫോൺ കാൾ അവൻ കണക്ട് ചെയ്തു.

"I C U വിലേക്ക് വാടാ "

അത് കേട്ടതും അവൻ ടെന്ഷനോടെ ICU സ്ഥിതി ചെയ്യുന്ന ഇടനാഴിയിലേക്ക് ഓടിയെത്തി.

അപ്പോൾ അതിനു മുൻപിൽ ശ്രീക്കുട്ടിയുടെ അച്ഛനും അമ്മയും അടക്കം എല്ലാവരും സന്നിഹിതരായിരുന്നു.

അരുണിനെ കണ്ടതും ശ്രീക്കുട്ടീടെ അമ്മ കണ്ണുകൾ ഒപ്പിക്കൊണ്ട് ഭർത്താവിന്റെ തോളിലേക്ക് തല ചായ്ച്ചു വച്ചു.

ആരും തന്നെ നോക്കാതെ മൗനം പാലിക്കുന്നത് കണ്ട് അരുണിന് ഭ്രാന്ത്‌ പിടിച്ചു.

അവൻ നിറഞ്ഞ കണ്ണുകളോടെ I C U വിൽ കേറാൻ നോക്കിയതും ചിന്മയി അവനെയും പിടിച്ചു മാറ്റിക്കൊണ്ട് മറ്റൊരിടത്തേക്ക് പോയി.

"എന്താ ചേച്ചി ഉണ്ടായേ ആരും ഒന്നും മിണ്ടുന്നില്ല. എന്റെ ശ്രീമോൾക്ക് എന്താ സംഭവിച്ചേ..?  പറ ചേച്ചി പറ "

അരുൺ കൊച്ചു കുട്ടികളെ പോലെ വിതുമ്പുന്നത് കണ്ട് ചേച്ചിയുടെ മനസ്സലിഞ്ഞു.

"മോനെ നമ്മുടെ ശ്രീ ഒരു പൊട്ടബുദ്ധിക്ക് കൈമോശം കാണിച്ചു.... അവൾ വെയ്ൻ കട്ട്‌ ചെയ്തെടാ"

ചിന്മയി പറഞ്ഞത് കേട്ട് ഇടിത്തീ വീണത് പോലെ അവന് തോന്നി.

വരുണുമായി അവൾക്ക് എന്തോരം ഇഷ്ട്ടമുണ്ടായിരുന്നു എന്ന് അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്.

"ചേച്ചി അവൾക്കിപ്പോ എങ്ങനുണ്ട്? "

"അറിഞ്ഞുട അരുണെ... കുറച്ചു കഴിഞ്ഞു പറയുമെന്ന പറഞ്ഞേ... എങ്കിലും അവൾക്ക് ഒരു കുഴപ്പവും ഉണ്ടാവല്ലേ ഈശ്വരാ"

ചിന്മയി അകമഴിഞ്ഞ് മനസാലെ പ്രാർഥിച്ചുകൊണ്ടിരുന്നു.

"ഞാൻ പോയി കഴിഞ്ഞു എന്താ ചേച്ചി സംഭവിച്ചേ? "

കണ്ണുകൾ തുടച്ചു കൊണ്ടു അരുൺ ചോദിച്ചു.

"മോള് വരുണിന്റെ കാര്യം

💬 Comments

View all comments