Chapter Title : അരൂപി [ചാണക്യൻ]
"മോളെ ശ്രീക്കുട്ടി കരയാതെ.... അമ്മയല്ലേ പറയണേ ന്റെ കുട്ടി കരയല്ലേട്ടോ"
അത് കേട്ടതും ശ്രീ ഒന്നും ഉരിയാടാതെ തന്റെ കരച്ചിൽ തുടർന്നു.
"ശ്രീക്കുട്ടി നിന്റെ അമ്മയല്ലേ പറയണേ ഇങ്ങനെ കരയല്ലേ വാവേ... ഞങ്ങൾക്ക് വിഷമാകുന്നു ഈ കരച്ചിൽ കണ്ടിട്ട് "
സഹിക്കാനാവാതെ ജാനകിയമ്മ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
അത് കേട്ട് ശ്രീക്കുട്ടി തല ചരിച്ചു അവരെ നോക്കി.
"എന്തിനാ നിങ്ങളീ കൊടും ചതി എന്നോട് ചെയ്തേ? എന്റെ ഏട്ടനെ എനിക്കൊരിക്കലും മറക്കാൻ പറ്റൂല്ലാന്നു നിങ്ങക്ക് അറിയുന്നതല്ലേ? എന്നിട്ടും എന്നോട്? "
ശ്രീക്കുട്ടി വിക്കിക്കൊണ്ട് പൊട്ടി കരഞ്ഞു.
അവളുടെ ചോദ്യ ശരങ്ങൾ കേട്ട് ഉള്ളം നീറിക്കൊണ്ട് ഉത്തരം പറയാനാവാതെ ജാനകിയമ്മ കുഴങ്ങി.
അപ്പോൾ അവരുടെ മനസിൽ മറ്റൊന്നായിരുന്നു ഓർമ്മ വന്നത്.
രാമനാഥന്റെ പെങ്ങളുടെ മകളായിരുന്നു ശ്രീക്കുട്ടി.
ജാനകിയുടെയും രാമനാഥന്റെയും രണ്ടാമത്തെ മകനായിരുന്ന വരുണുമായി ചെറുപ്പത്തിലേ പറഞ്ഞു വച്ചിട്ടുള്ളതായിരുന്നു ശ്രീക്കുട്ടിയെ.
അത് കൊണ്ട് തന്നെ തിരിച്ചറിവായ കാലം മുതൽ അവർ പ്രണയിച്ചു തുടങ്ങിയിരുന്നു വീട്ടുകാരുടെ സമ്മതത്തോടെ.
അങ്ങനെ വരുണിനു ജോലി കിട്ടിയതും വച്ചു താമസിപ്പിക്കാതെ അവരുടെ കല്യാണം ഉറപ്പിച്ചു.
പറഞ്ഞുറപ്പിച്ച പ്രകാരം കല്യാണ നിശ്ചയത്തിന്റെ അന്ന് ശ്രീക്കുട്ടിയെയുംകൊണ്ടു ബൈക്കിൽ പോയതായിരുന്നു വരുൺ.
പിന്നെ വന്നത് ഒരു ഫോൺ കാൾ ആയിരുന്നു.
അവർക്ക് ആക്‌സിഡന്റ് പറ്റിയെന്ന് പറഞ്ഞു കൊണ്ടായിരുന്നു.
കേട്ട പാതി കേൾക്കാത്ത പാതി നേരെ ആശുപത്രിയിൽ ചെന്നെത്തിയപ്പോൾ മരിച്ചു കിടക്കുന്ന മകനെയും പാതി മരിച്ച മകളെയുമാണ് ഞങ്ങൾക്ക് തിരിച്ചു കിട്ടിയത്.
നെഞ്ചു പൊട്ടിയിരുന്നു തന്റെ പോന്നു മോനെ വെള്ള പുതപ്പിച്ചു ഒരു നോക്ക് കാണിച്ചപ്പോൾ.
പിന്നെ മാസങ്ങളോളം കോമയിൽ ആയിരുന്ന ശ്രീക്കുട്ടിയ്ക്ക്
💬 Comments
View all comments