0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

ഉണ്ടെന്നു അരുണിന് മനസിലാക്കാൻ പറ്റുന്നതായിരുന്നു.

അരുണിന്റെ മൗനം കണ്ട് വീട്ടുകാർക്ക് കലി കേറി.അവര് വാ തുറക്കും മുൻപേ അരുൺ ഒന്ന് മാത്രം പറഞ്ഞു.

"വരുൺ"

അത് കേട്ടതും അവർ പൊടുന്നനെ നിശബ്ദരായി.

എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ അവർ പരസ്പരം നോക്കി.

എങ്കിലും അരുതാത്തത് എന്തോ സംഭവിച്ചെന്ന് ചിന്മയിടെ മനസ് മൊഴിഞ്ഞു.

"അവൾക്ക് ഓർമ തിരിച്ചു കിട്ടി "

അത്ര മാത്രം പറഞ്ഞു കൊണ്ടു അരുൺ മുഖം താഴ്ത്തി പിടിച്ച്  ഇറങ്ങി പോയി.

അത് കേട്ടതും ജാനകിയമ്മ വായ് പൊത്തി പിടിച്ചു കൊണ്ടു വിതുമ്പി.

ചിന്മയി നിറഞ്ഞു വന്ന കണ്ണുകൾ പയ്യെ തുടച്ചു കൊണ്ടിരുന്നു.

രാമനാഥൻ ഒന്നും മിണ്ടാതെ നിശബ്ദനായി വേറൊരു മുറിയിലേക്ക് പോയി.

"പാവം എന്റെ മോള് ഞാനവളെ ഒന്ന് കാണട്ടെ"

ജാനകിയമ്മ അതും പറഞ്ഞു കൊണ്ടു റൂമിലേക്ക് കേറിപോയി.

ചിന്മയി അമ്മയെ അനുഗമിച്ചു.

റൂമിൽ എത്തിയതും അവർ കണ്ടത് ദേഹം മുഴുവൻ പുതപ്പുകൊണ്ട് വാരി ചുറ്റി വിതുമ്പുന്ന ശ്രീകുട്ടിയെ ആയിരുന്നു.

അവളുടെ അവസ്ഥ കണ്ട് ആ മാതൃ ഹൃദയം തേങ്ങി.

അവളുടെ ഓരോ അശ്രു കണങ്ങളും ഓരോ കൂരമ്പുകൾ പോലെ അവരുടെ നെഞ്ചിൽ തറച്ചുകൊണ്ടിരുന്നു.

"മോളെ നീ അവിടുന്ന് ശ്രീക്കുട്ടീടെ ഒരു ഡ്രെസ് എടുക്ക്"

ചിന്മയി അത് കേട്ടതും തലയാട്ടിക്കൊണ്ട് വാർഡ്രോബിനു അടുത്തേക്ക് നീങ്ങി.

ജാനകിയമ്മ പയ്യെ അവളുടെ അടുത്ത് ബെഡിൽ വന്നിരുന്നു.

അവരെ കണ്ടതും ഉറക്കെ പൊട്ടി കരഞ്ഞുകൊണ്ടു ശ്രീക്കുട്ടി അവരുടെ മാറിൽ പറ്റി ചേർന്നു കിടന്നു.

അവളെ ചേർത്തു പിടിച്ചു കൊണ്ടു ജാനകിയമ്മയും തേങ്ങി.

എങ്കിലും അവർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

💬 Comments

View all comments