Chapter Title : അരൂപി [ചാണക്യൻ]
അവൾ ചോദിച്ചു.
ആ ചോദ്യം കേട്ടതും അരുൺ പൊടുന്നനെ നടുങ്ങി.
എന്ത് പറയണമെന്നറിയാതെ അവൻ വിക്കി.
ഭയം എന്ന വികാരം ഒരു മിന്നൽ പിണർ പോലെ അവന്റെ നട്ടെല്ലിലൂടെ പാഞ്ഞു പോയി.
സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്ന് അരുണിന് മനസിലായി.
ശ്രീയുടെ കത്തുന്ന നോട്ടം താങ്ങാനാവാതെ അവളുടെ നെഞ്ചിലെ പിടപ്പ് അറിഞ്ഞു കൊണ്ട് ഒന്നും ഉരിയാടാനാവാതെ അരുൺ ശില പോലെ നിന്നു.
ശ്രീ പിന്നെയും എന്തൊക്കെയോ അവന്റെ ഷർട്ടിൽ പിടിച്ചു ചോദിച്ചുകൊണ്ടിരുന്നു.
അപ്പോഴും ഒരു മൂളൽ മാത്രമായിരുന്നു അവന്റെ കാതിൽ നിറയെ.
മറ്റൊന്നും ഗ്രഹിക്കാനുള്ള മാനസികാവസ്ഥ അവനുണ്ടായിരുന്നില്ല.
ശ്രീക്കുട്ടിയുടെ അലർച്ച കേട്ട് അപ്പോഴേക്കും വീട്ടുകാർ വന്ന് അവന്റെ വാതിൽ മുട്ടി തുടങ്ങിയിരുന്നു.
ഗത്യന്തരമില്ലാതെ അരുൺ ഒരു കാവി മുണ്ട് ചുറ്റിക്കൊണ്ട് വാതിൽ തുറന്നു റൂമിനു വെളിയിലേക്കിറങ്ങി.
അപ്പോഴും അവളുടെ തേങ്ങൽ അവന്റെ കാതുകളിൽ പതിയുന്നുണ്ടായിരുന്നു.
വാതിലിനു മുന്നിൽ നിൽക്കുന്ന അച്ഛനെയും അമ്മയെയും ചേച്ചിയെയും കണ്ട് അവൻ സംഭ്രമത്തോടെ നിന്നു.
"അരുണേ മോൾക്ക് എന്താ പറ്റിയെ? അവളുടെ കരച്ചിൽ കേട്ടല്ലോ ഈശ്വരാ.... എന്താപ്പാ ഇണ്ടായേ? "
അരുൺ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
അവന്റെ നിൽപ്പ് കണ്ട ജാനകിയമ്മ പകപ്പോടെ അവനെ തുറിച്ചു നോക്കി.
"അരുണേ പറയെടാ എന്താണ്ടായേ? നീ എന്റെ കൊച്ചിനെ വേദനിപ്പിച്ചോ? "
ചിന്മയി പരിഭ്രമത്തോടെ തന്റെ അനിയനെ നോക്കി.
എന്താ സംഭവിച്ചതെന്ന് അറിയാനുള്ള വ്യഗ്രതയിൽ അവർ അവന്റെ മറുപടിക്കായി കാത്തു നിന്നു.
രാമനാഥൻ ഒന്നും മിണ്ടാതെ കയ്യിലുള്ള പത്രം ചുരുട്ടി പിടിച്ചു കൊണ്ടിരുന്നു.
ആ ചുരുട്ടി പിടിക്കൽ കണ്ടപ്പോഴേ അച്ഛന് എത്രത്തോളം പിരിമുറുക്കം
💬 Comments
View all comments