0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

വല്ലാതെ വർധിപ്പിച്ചു.

പൊതുവെ കുശാഗ്ര ബുദ്ധിയുള്ള ചിന്മയിടെ CID മൈൻഡ് ഇത് കണ്ടു പിടിച്ചു.

അവൾ കാര്യമായി തന്നെ ശ്രീക്കുട്ടിയെ ചോദ്യം ചെയ്തു.

അപ്പോഴാണ് സത്യങ്ങൾ ഓരോന്നായി പുറത്തേക്ക് വന്നത്.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു തരിപ്പ് പോലെയാണ് അവൾക്ക് തോന്നിയത്.

ഇത്രയും കാലം ഒരു പാവം പെണ്ണിനെ ഇങ്ങനെ വട്ടു പിടിപ്പിച്ച തന്റെ അനിയനോട്‌ അവൾക്ക് പുച്ഛം തോന്നി.

"മോളെ ശ്രീ ആ പ്രാന്തൻ അങ്ങനാ... മോള് അതൊന്നും കാര്യാക്കണ്ട.. ഞാൻ അവനോടൊന്ന് സംസാരിക്കാം. എന്നിട്ട് ഒരു തീരുമാനവും എടുക്കാം പോരെ? "

"ഇനി വേണ്ട ചേച്ചി... അരുണേട്ടന് ഒരു മാറ്റവും ഉണ്ടാവില്ല.. എനിക്ക് ഒട്ടും പ്രതീക്ഷയില്ല.. ആ ഡയറിയിൽ എഴുതിയതൊക്കെ കളവാണ്.. അതൊന്നും ഞാനൊരിക്കലും വിശ്വസിക്കരുതായിരുന്നു"

ചിന്മയിയെ തള്ളി മാറ്റിക്കൊണ്ട് ശ്രീക്കുട്ടി പോയി.

ചിന്മയി ആകെ ധർമ സങ്കടത്തിലായി.

റൂമിലെത്തിയ ശ്രീ കാണുന്നത് തണുത്തു വിറച്ചുകൊണ്ട് മൂടി പുതച്ചു കിടക്കുന്ന അരുണിനെയായിരുന്നു.

അവൾ അല്പം ഭയത്തോടെ അങ്ങോട്ടേക്ക് ചെന്നു നോക്കി.

ഉറക്കത്തിനിടയിലും അരുൺ വിറച്ചുകൊണ്ട് പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു.

ശ്രീക്കുട്ടി പതുക്കെ കയ്യെടുത്ത് അവന്റെ നെറ്റിത്തടത്തിൽ അമർത്തി വച്ചു.

പൊള്ളുന്ന ചൂട് അനുഭവപെട്ടതും അവൾ കൈ പിന്നിലേക്ക് വലിച്ചു വേഗം തന്നെ അമ്മയെ വിളിക്കുവാനായി അവൾ അടുക്കളയിലേക്ക് ഓടി.

അവിടെ ചിന്മയിയുമായി നാട്ടുകാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുവായിരുന്നു ജാനകിയമ്മ.

ശ്രീക്കുട്ടി ഓടിക്കിതച്ചു വരുന്നത് കണ്ട് അവർ നെഞ്ചിൽ കൈ വച്ചു.

"എന്താ മോളെ? "

"അമ്മേ അരുണേട്ടന് നല്ല ചൂട്... പനിയാണെന്ന തോന്നുന്നേ? "

"ആണോ മോളെ... ഞാൻ ഒന്ന് നോക്കട്ടെ"

"ശരിയമ്മേ"

മുന്നേ പോകുന്ന

💬 Comments

View all comments