0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

ജാനകിയമ്മയുടെ പുറകെ അവളും വച്ചു പിടിച്ചു.

റൂമിലേക്കെത്തിയ ജാനകിയമ്മ ബെഡിൽ കിടന്നുറങ്ങുന്ന അരുണിനെ സൂക്ഷിച്ചു നോക്കി.

എന്നിട്ട് അവന്റെ നെറ്റിയിൽ പതുക്കെ കൈചേർത്തു വച്ചു.

നല്ല ചൂട് അനുഭവപ്പെട്ടതും ജാനകിയമ്മ കൈ വലിച്ചു.

"ഡാ മോനെ എണീക്ക്"

ജാനകിയമ്മ അരുണിനെ കുലുക്കി വിളിച്ചു.

പക്ഷെ അരുൺ എണീക്കാൻ കൂട്ടാക്കിയില്ല.

അവൻ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടി കിടന്നു.

അവന് നല്ല കുളിര് തോന്നി.

"മോളെ ശ്രീക്കുട്ടി"

എന്താ അമ്മേ? "

"മോള് വേഗം ഡ്രെസ് മാറ് നമുക്ക് ഇവനെയും കൊണ്ടു ഹോസ്പിറ്റലിലേക്ക് പോകാം"

"ശരിയമ്മേ... "

ശ്രീക്കുട്ടി വേഗം ഒരു ചുരിദാർ കയ്യിലെടുത്തുകൊണ്ടു ബാത്റൂമിലേക്ക് ഓടി.

അവൾ ഡ്രെസ് അണിഞ്ഞു തിരികെ വന്നപ്പോഴേക്കും ജാനകിയമ്മ അരുണിനെ എണീപ്പിച്ചിട്ടുണ്ടായിരുന്നു.

അവന്റെ മുഖത്തു വല്ലാത്തൊരു ക്ഷീണവും അവശതയും ശ്രീക്കുട്ടി കണ്ടു.

അത് കണ്ടതും അവളുടെ മനസ് പിടഞ്ഞു.

എന്തൊക്കെയായാലും അരുണേട്ടനെ തനിക്ക് ജീവനാണ്.

ഒരുറുമ്പ് കടിച്ചൂന്ന് അറിഞ്ഞാൽ പോലും തനിക്ക് അത് സഹിക്കാനാവില്ല.

അരുണിന്റെ വയ്യായ്ക കണ്ട് അവളുടെ മനസ് നീറി.

ജാനകിയമ്മയുടെ കൂടെ രാമനാഥന്റെ ഓടിച്ചിരുന്ന കാറിൽ അവർ ഹോസ്പിറ്റലിലേല്ക് പോയി.

ഡോക്ടർനെ കൺസൾട്ട് ചെയ്യാനുള്ള റൂമിന് വെളിയിൽ കാത്തിരിക്കവെ അടുത്തിരിക്കുന്ന ശ്രീക്കുട്ടിയുടെ തോളിലേക്ക് തല ചായ്ച്ചു വച്ചുകൊണ്ട് അരുൺ കിടന്നു.

പെട്ടെന്നുള്ള അവന്റെ പ്രവൃത്തിയിൽ ഞെട്ടിപ്പോയ ശ്രീ സംയമനം വീണ്ടെടുത്ത് അരുണിന്റെ ഉള്ളം കയ്യിൽ മുറുകെ പിടിച്ചു.

അവന്റെ ചൂട് വമിക്കുന്ന ഉള്ളം കയ്യിൽ ഒരു ബലമെന്ന പോലെ ശ്രീക്കുട്ടി പിടിച്ചു.

ആ പിടുത്തതിന്റെ സുരക്ഷിതത്വത്തിൽ അരുൺ നല്ലൊരു മയക്കത്തിലേക്ക് വഴുതി വീണു.

ആ ഒരു നിമിഷം തന്റെ

💬 Comments

View all comments