Chapter Title : അരൂപി [ചാണക്യൻ]
ഭർത്താവിനോട് ഒരു കുഞ്ഞിനോടെന്ന പോലുള്ള വാത്സല്യമാണ് ശ്രീയ്ക്ക് തോന്നിയത്.
അതിലുപരി അരുണിന്റെ സ്പർശനം അവളെ ഇക്കിളി കൂട്ടി.
ചുമലിൽ അമർന്നു കിടക്കുന്ന അരുണിൽ നിന്നും വമിക്കുന്ന ചുടു നിശ്വാസവും വരണ്ട ചുണ്ടുകളുടെ സ്പര്ശനങ്ങളും ശ്രീക്കുട്ടിക്ക് വല്ലാത്തൊരു അനുഭൂതി സമ്മാനിച്ചു.
കൂടാതെ അരുണിന്റെ പനിച്ചൂടും അവളെ വല്ലാതെ പിടിച്ചുലച്ചു.
ആ ചൂടും പറ്റി അവന്റെ നെഞ്ചോട് ചേർന്നു കിടന്നുറങ്ങാൻ അവൾക്ക് കോതി തോന്നി.
ടോക്കൺ ആയെന്നും പറഞ്ഞുള്ള ജാനകിയമ്മയുടെ വിളിയാണ് അവളെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.
അരുണിനൊപ്പം ജാനകിയമ്മയും കൺസൾട്ടിങ് റൂമിലേക്ക് കയറിപ്പോയി.
ശ്രീക്കുട്ടിയും രാമനാഥനും പുറത്ത് വെയിറ്റ് ചെയ്തിരുന്നു.
അല്പ സമയം കഴിഞ്ഞതും ജാനകിയമ്മ മാത്രമായി പുറത്തേക്കിറങ്ങി വന്നു.
പുറകെ അരുണിനെ കാണാത്തതോണ്ട് ശ്രീക്കുട്ടി എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ജാനകിയമ്മയെ നോക്കി.
"അവന് നല്ല പനിയുണ്ട്. അഡ്മിറ്റ് ചെയ്തിട്ടുണ്ട്"
അത് കേട്ടതും ഞെട്ടലോടെ ശ്രീ അവരെ നോക്കി.
അവൾ ആകെ ടെൻസ്ഡ് ആയിരുന്നു.
ശ്രീയുടെ മുഖത്തു നിന്നും അത് വായിച്ചറിഞ്ഞ ജാനകിയമ്മ പറഞ്ഞു.
"മോളെ ഇതോർത്തു പേടിക്കണ്ട... അവനൊരു കുഞ്ഞു പനിയാ... കുറച്ചു കഴിയുമ്പോൾ മാറും കേട്ടോ"
അമ്മ പറഞ്ഞത് കേട്ടിട്ടും ഒന്നും മനസിലാവാതെ അവൾ തല കുലുക്കി.
"നിങ്ങള് വീട്ടിൽ പോയി കുറച്ചു ഡ്രെസും പാത്രങ്ങളും ഒക്കെ എടുത്തിട്ട് വാ... ഞാനിവിടെ നിന്നോളാം.. മോളെയും കൂട്ടിക്കോ "
ജാനകിയമ്മ തന്റെ ഭർത്താവിനോടായി പറഞ്ഞു.
"അയ്യോ ഇല്ലമ്മേ ഞാനും ഇവിടെ നിക്കാം."
"വേണ്ട മോളെ ഇപ്പൊ ഇവിടെ ഒരാളുടെ ആവശ്യമേ ഉള്ളൂ... മോള് ചെന്നോ"
"വീട്ടിൽ പോയാലും എനിക്കൊരു സമാധാനവും ഉണ്ടാവില്ലമ്മേ ഞാനും കൂടെ നിന്നോട്ടെ"
ശ്രീക്കുട്ടി
💬 Comments
View all comments