Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
അഭിരാമി ജനിച്ചത്. അഭിരാമിയുടെ ജനനത്തോടെ ഹേമലതയുടെ യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നു. സോമനാഥൻ പിള്ളയുടെ സഹോദരിയുടെ മകനാണ് വിനയചന്ദ്രൻ .. ജാതിക്കോയ്മ എന്ന ഒറ്റക്കാരണം കൊണ്ടാണ് വിനയചന്ദ്രനും അഭിരാമിയും ഒരുമിക്കാതിരുന്നത്. പിള്ള വെറുതെയിരുന്നില്ല. രാജീവ് കുറച്ചു കാലം ഗൾഫിലായിരുന്നു. പിള്ള , വാശിക്ക് കാശും സ്വർണ്ണവുമെറിഞ്ഞ് രാജീവിനെ അഭിരാമിക്കായി വിലക്കു വാങ്ങി എന്നു തന്നെ പറയാം ..
പിള്ളയുടെ സഹോദരിയും അടങ്ങിയിരുന്നില്ല. വിനയചന്ദ്രനെ അഭിരാമിയേക്കാൾ സൗന്ദര്യമുള്ള ഒരുത്തിയെ തേടിപ്പിടിച്ച് കെട്ടിച്ചു. ഒരു മകൾ ജനിച്ച് മൂന്ന് വയസ്സാകുന്നതിന് മുൻപേ , മറ്റൊരുത്തന്റെ കൂടെ വിനയചന്ദ്രന്റെ ഭാര്യ സ്ഥലം വിട്ടു. ഗവൺമെന്റ് സ്കൂളിൽ അദ്ധ്യാപകനായിരുന്ന വിനയചന്ദ്രൻ കുറച്ചു കാലം ലീവെടുത്തു മാറി നിന്നു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന അയാൾ മകളെയും നോക്കി വളർത്തിയതിന്, പതിനെട്ടു തികഞ്ഞതിന്റെ പിറ്റേ ദിവസം പഠിപ്പിച്ച സാറിന്റെ കൂടെ ഇറങ്ങിപ്പോയി , അതിന്റെ നന്ദി കാണിക്കുകയാണുണ്ടായത്.
വിനയചന്ദ്രൻ ആകെ തകർന്നു മദ്യപാനത്തിൽ അഭയം തേടി ... മദ്യപിച്ച് സ്കൂളിൽ ചെന്നതിന് ജോലിയും പോയതോടെ ഒറ്റപ്പെടലും പരിഹാസവും നേരിട്ട അയാൾ ഉറക്കം തന്നെ ബാറുകളിലും ഷാപ്പുകളിലും വഴിയോരങ്ങളിലുമാക്കി.
കുടുംബക്കാർ എല്ലാവരും ചേർന്ന് കുറച്ചു കാലം ഡീഹൈഡ്രേഷൻ സെന്ററിൽ കൊണ്ടുപോയിട്ടു.
തിരിച്ചു വന്ന് വിനയചന്ദ്രൻ വീണ്ടും കുടി തുടങ്ങും. ബന്ധുക്കൾ വീണ്ടും കൊണ്ടു ചെന്നാക്കും. നാലഞ്ചു തവണ ഇതിങ്ങനെ ആവർത്തിച്ചപ്പോൾ കുടുംബക്കാർ അവരുടെ വഴിക്കും വിനയചന്ദ്രൻ തന്റെ വഴിക്കും നടന്നു തുടങ്ങി.
അതിനിടയിൽ അഭിരാമിയുടെ ജീവിതത്തിലും അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. പണമായിരുന്നു വില്ലൻ ...
പിള്ള മരുമകനെ കണ്ണടച്ചു വിശ്വസിച്ചു. ബിസിനസ്സ് ആവശ്യം പറഞ്ഞ് ഒരു ബിൽഡിംഗ് രാജീവ് കൈക്കലാക്കി. സ്വർണ്ണവും അല്ലാതെ കൈപ്പറ്റിയിട്ടുള്ള പണവും അതിനു പുറമെയായിരുന്നു. തന്റെ മരുമകൻ ഇത്തിൾക്കണ്ണിയാണെന്ന് പിള്ള തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.
പിള്ള കേസു കൊടുത്തു.
ഒത്തുതീർപ്പും അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. അഭിരാമിയെയും മകനേയും വീട്ടിലാക്കി രാജീവ് പ്രതികാരം തുടങ്ങി. അതിനിടയിൽ രാജീവിന്റെ പരസ്ത്രീ ഗമനം കൂടി അറിഞ്ഞതോടെ പിള്ള രാജീവിനെ തകർക്കാനുള്ള വഴികൾ തേടി ... ഒന്നും വിജയം കാണാതെ പോയതോടെ പിള്ളയ്ക്ക് ഭ്രാന്തായി.
എല്ലാം കണ്ടും കേട്ടും മനസ്സാ കരഞ്ഞും
💬 Comments
View all comments