0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

....!

തന്റെ മകൻ ....!

ഇപ്പോൾ അവൻ മാത്രമേ തനിക്ക് സ്വന്തമായുള്ളൂ എന്ന ഓർമ്മയിൽ അവളുടെ മിഴികൾ ഈറനണിഞ്ഞു.

ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ കുമിഞ്ഞു തുടങ്ങിയപ്പോളാണ് അവനെ ബോർഡിംഗിലാക്കിയത് ....

വഴക്കും പോർവിളികളും കേട്ട് അവന്റെ ബാല്യം കുറച്ചങ്ങനെ പോയിരുന്നു.. രാജീവിന്റെ സ്വഭാവം ഏറെക്കുറേ അറിയാവുന്നതിനാൽ അജയ് ഒരിക്കലും അയാളുമായി നല്ല ബന്ധത്തിലായിരുന്നില്ല.

അഭിരാമിയോ മറ്റാരെങ്കിലുമോ പറഞ്ഞു കൊടുത്തതുകൊണ്ടല്ല അവൻ രാജീവിൽ നിന്നും അകന്നു നിന്നത്..

നല്ല ബോധവും വിവരവും ഉള്ള , ലോകവുമറിയുന്ന ഇരുപതുകാരനായിരുന്നു അജയ് ..

രണ്ടോ മൂന്നോ ആഴ്ച, അല്ലെങ്കിൽ ഒരു മാസം മാത്രമുള്ള അവധിക്കാലങ്ങളിൽ മാത്രം ആ അമ്മയും മകനും നേരിട്ടു കണ്ടു സ്നേഹം പങ്കുവെച്ചിരുന്നു. അല്ലാത്ത സമയങ്ങളിൽ ഫോണിൽക്കൂടി മാത്രം ആ ബന്‌ധം ഒതുങ്ങി.

വളരെയധികം സൗഹൃദങ്ങളുള്ള ആളായിരുന്നില്ല അഭിരാമി. കോളേജ് കാലത്തെ സൗഹൃദങ്ങളായിരുന്നു കൂടുതലും..

രാജീവിന്റെ നിർബന്ധപ്രകാരം കുറച്ചു കാലം ഒരു കിഡ്സ് സെന്റർ തുടങ്ങിയിരുന്നു .. അതും അവസാനം നഷ്ടത്തിലായി. ഓരോരോ സംരഭങ്ങൾ തുടങ്ങുമ്പോഴും അതിന്റെ പരിസമാപ്തി നഷ്ടത്തിലായിരുന്നു ..

രാജീവിനെ അവൾ അളവറ്റു വിശ്വസിച്ചു. ഭർത്താവ് തനിക്ക് അഹിതമായതൊന്നും ചെയ്യില്ല , എന്നവൾ വിശ്വസിച്ചിരുന്നു.

ആവിണിശ്ശേരിയിലെ അറിയപ്പെടുന്ന തറവാട്ടുകാരായിരുന്നു ചേലക്കര തറവാട് . ചേലക്കരയിൽ നിന്ന് വർഷങ്ങൾക്കു മുൻപ് ആവിണിശ്ശേരിക്ക് വന്നു ചേർന്നു താമസം തുടങ്ങിയതാണവർ .

മാരാർ തറവാട്ടിൽ പിറന്ന സോമനാഥൻ പിള്ള , ഈഴവ സ്ത്രീയായ ഹേമലതയെ സ്നേഹിച്ചതും ഒളിച്ചോടിയതും ചേലക്കര തറവാടിനുണ്ടാക്കിയ അപമാനം വളരെ വലുതായിരുന്നു.

സോമനാഥൻ പിള്ളയെ പടിയടച്ചു പിണ്ഡം വെച്ചു. പിള്ളയുടെ അച്ഛന്റെ മരണ ശേഷം അമ്മയുടെ സ്വത്തുവകകൾ എല്ലാം തന്നെ അമ്മ പിള്ളയുടെ പേർക്കെഴുതി വെച്ചിരിന്നു...

അതെല്ലാം വിറ്റു സോമനാഥൻ പിള്ള ആവിണിശ്ശേരിയിൽ തന്നെ രണ്ട് മൂന്ന് കടമുറി ബിൽഡിംഗുകളും നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചിട്ടു . വയൽ വിൽക്കാനുള്ള കാരണം നോക്കി നടത്താനുള്ള ബുദ്ധിമുട്ടുകൊണ്ട് തന്നെയായിരുന്നു.

ഒടുവിൽ പിള്ളയുടെ തീരുമാനമാണ് ശരിയെന്ന് കാലം തെളിയിച്ചു. നെൽക്കൃഷി നശിച്ചു. ആദായമില്ലാതെ കർഷകരും ജൻമികളും വലഞ്ഞു. കടമുറികളുടെ വാടക പിള്ളയ്ക്ക് ഒന്നുമറിയാതെ കിട്ടുന്ന വരുമാനമായിരുന്നു.

പിള്ളയ്ക്കും ഹേമലതയ്ക്കും വൈകിയാണ്

💬 Comments

View all comments