0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

കാറിലേക്കു കയറുമ്പോൾ വിനയചന്ദ്രൻ നിശബ്ദനായിരുന്നു.

"വിനയേട്ടനെന്താ വക്കീലിനോട് അങ്ങനെ പറഞ്ഞത് ...?"

" നിനക്കു തിരക്കുണ്ടോ ...?"

"ഇല്ല ... "

" എന്നാൽ മൈതാനത്തേക്ക് വിട്..."

വടക്കുംനാഥന്റെ അങ്കണത്തിനു മുന്നിൽ , പാർക്കു ചെയ്യുന്ന ഭാഗത്ത് അഭിരാമി കാർ നിർത്തി.

കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ ഹെഡ്റെസ്റ്റിൽ തല ചായ്ച്ച് വിനയചന്ദ്രൻ ഇരുന്നു ..

കുറച്ചകലെയായി മറ്റൊരു കാറും വന്ന് നിൽക്കുന്നത് മിററിലൂടെ അവൾ കണ്ടു.

"വിനയേട്ടാ ...."

"ഉം ... " അയാൾ നിവർന്നു ...

"മൈതാനമെത്തി ... "

" ഗ്ലാസ്സ് ഓപ്പണാക്ക് ... "

അവൾ വിൻഡോ ഗ്ലാസ് താഴ്ത്തി.

"വക്കീലിനോടെന്താ അങ്ങനെ പറഞ്ഞത് ...?"

"അയാൾ നിയമം അനുസരിച്ച് മാത്രം ജീവിക്കുന്നവനാണ് ... "

അവൾക്ക് അത്ഭുതം തോന്നി ...

" ഞാനുദ്ദേശിച്ച കാര്യം അയാളോട് പറഞ്ഞാൽ കേസിനേയും ബാധിക്കും ... "

" അതെന്താ ..?"

" വിചാരണയും വിസ്താരവും കഴിഞ്ഞ് എന്ന് വിധി വരാനാണ് ....? നിനക്ക് നഷ്ടപ്പെട്ടത് പെട്ടെന്ന് തിരിച്ചു കിട്ടണമെങ്കിൽ മറ്റെന്തെങ്കിലും വഴി നോക്കണം ... "

" എനിക്കൊന്നും മനസ്സിലാകുന്നില്ല ... "

" നീ ഒന്ന് പുറത്തിറങ്ങി നടന്നിട്ടു വാ....ഞാൻ കുറച്ചു നേരം തനിച്ചിരിക്കട്ടെ ... "

അയാളെ ഒന്നു നോക്കിയ ശേഷം അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ..

വിനയചന്ദ്രൻ വീണ്ടും സീറ്റിലേക്ക് ചാരി.

അയാൾ മനക്കണ്ണിൽ പല കൂട്ടലുകളും കിഴിക്കലും നടത്തുകയായിരുന്നു ..

വടക്കുംനാഥന്റെ നെയ്മണമുള്ള കാറ്റ് അഭിരാമിയെ തഴുകിപ്പോയി .. കുറച്ചകലെക്കൂടി ക്ഷേത്ര ദർശനത്തിനായി ആളുകൾ പോകുന്നത് അവൾ കണ്ടു.

തന്റെ കോളേജ് പഠനകാലം അവൾക്ക് ഓർമ്മ വന്നു ....

രാജീവുമൊത്ത് പല തവണ ഇവിടെ വന്നിരുന്നിട്ടുള്ള കാര്യവും അവളോർത്തു.

ആ സമയം അവളുടെ ഫോൺ ബെല്ലടിച്ചു. അജയ് ആയിരുന്നു ...

" അമ്മാ... ഞാൻ വരുന്നു ... "

" എപ്പോഴെത്തും...?"

" ഞാൻ മെസ്സേജ് ഇടാം ട്ടോ ..."

അവൻ കോൾ കട്ടാക്കി. പരിസരത്തെ അനൗൺസ്മെന്റിന്റെ ശബ്ദത്തിൽ നിന്ന് അവൻ എയർപോർട്ടിലാണെന്ന് അവൾക്ക് മനസ്സിലായി ..

അജയ്

💬 Comments

View all comments