Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
... " വിനയചന്ദ്രൻ പറഞ്ഞു.
"കാര്യങ്ങളറിയാം ... " വക്കീൽ ആ സംസാരം അവിടെ നിർത്തി.
" എന്താ അഭിരാമി പ്രത്യേകിച്ച് ... ?"
വിനയചന്ദ്രനെ ഒന്ന് നോക്കിയ ശേഷം അഭിരാമി രാജീവ് വന്ന കാര്യങ്ങൾ അയാളോട് വിശദീകരിച്ചു.
"നിങ്ങളെന്ത് വിഡ്ഢിത്തമാണ് കാണിച്ചത് ....?" വക്കീൽ ദേഷ്യപ്പെട്ടു.
"ഭവനഭേദനമല്ലേ ... കുറഞ്ഞത് മൂന്നു മാസം അയാളെ അകത്തിടാമായിരുന്നല്ലോ ...?"
"അയാളകത്തു കിടക്കുന്നതല്ല, എന്റെ പ്രശ്നം സാർ ... എനിക്ക് നഷ്ടപ്പെട്ട പണമാണ് വേണ്ടത് ... "
" അതൊക്കെ കോടതി വിധി വന്നിട്ടല്ലേ നടക്കൂ അഭിരാമീ..."
" എന്റെ പണം കൊണ്ട് അവൻ മേടിച്ചിട്ട വസ്തുവകകളും ബിൽഡിംഗ്സും എല്ലാം തന്നെ എനിക്ക് തിരികെ വേണം ... "
" നമുക്ക് ശരിയാക്കാം .. ന്യായം നമ്മുടെ പക്ഷത്തല്ലേ .... " വക്കീൽ പതിയെ കസേരയിലേക്ക് ചാഞ്ഞു.
"നമുക്കിറങ്ങാം ... " വിനയചന്ദ്രൻ എഴുന്നേൽക്കാനാഞ്ഞു. അഭിരാമി സംശയത്തോടെ അയാളെ നോക്കി ...
വന്ന കാര്യം സംസാരിച്ചില്ലല്ലോ എന്നൊരു ധ്വനി അവളുടെ നോട്ടത്തിലുണ്ടായിരുന്നു.
" ഞങ്ങൾ വന്നത് മറ്റൊരു കാര്യം പറയാനാണ് ... " വിനയചന്ദ്രൻ പറഞ്ഞു തുടങ്ങി ..
കൈ മുട്ടുകൾ ടേബിളിലൂന്നി വക്കീൽ മുന്നോട്ടാഞ്ഞു ...
" അഭിയുടെ അച്ഛന്റെയും അമ്മയുടെ മരണാനന്തര കാര്യങ്ങൾക്കായി ഒരു യാത്രയിലാകും ഞങ്ങൾ ... അതൊന്ന് പറയാനാണ് വന്നത് ... "
വിനയചന്ദ്രൻ പറഞ്ഞു.
അഭിരാമി ഒരു നിമിഷം ഞെട്ടി.. വിനയേട്ടൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അവൾക്കു മനസ്സിലായില്ല ..
" ഇന്നോ നാളെയോ അജയ് എത്തും... അവനെയും കൂട്ടി പോകാനാണ് തീരുമാനം ... "
" അതിനെന്താ ...? രണ്ടു മൂന്നു സിറ്റിംഗ് കഴിഞ്ഞിട്ടു നിങ്ങളെ പ്രസന്റ് ചെയ്യുന്നുള്ളൂ എന്നത് ഞാൻ തീരുമാനിച്ച കാര്യമാണ്. നിങ്ങൾ ധൈര്യമായി പോയി വാ..."
വക്കീൽ ചെറിയ ചിരിയോടെ പറഞ്ഞു ...
" എന്നാൽ ഞങ്ങളിറങ്ങട്ടെ ...?"
" മൂന്നു പേരും കൂടിയാണോ യാത്ര ...?"
"എനിക്കതിനു എവിടെയാ സമയം സാറേ ..." ചിരിയോടെ പറഞ്ഞു കൊണ്ട് വിനയചന്ദ്രൻ എഴുന്നേറ്റു .
ഓഫീസിൽ നിന്ന് ഇറങ്ങി
💬 Comments
View all comments