Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
പിന്നെ പറയാം ... "
" അതൊന്നും നടപ്പുള്ള കാര്യമല്ല... മാത്രമല്ല എവിടേക്ക് പോകാനാ ..? പോയാൽ തന്നെ അയാൾ പുറകെ വരില്ല എന്ന് എന്താ ഉറപ്പ് ...?"
"അവൻ നിന്നെ കൊല്ലുമെന്ന് ഉറപ്പാണോ ?"
വിനയചന്ദ്രൻ ചോദിച്ചു ...
അഭിരാമി നിശബ്ദയായി ...
"നിങ്ങൾ ആരോടും പറഞ്ഞിട്ടല്ല പോകുന്നത്. അതാണ് ഞാൻ നേരത്തെ പറഞ്ഞത് , ഫോണൊന്നും ഉപയോഗിക്കണ്ട എന്ന് ...."
" എനിക്കൊന്നും മനസ്സിലാകുന്നില്ല വിനയേട്ടാ ...." ചിന്താഭാരത്തോടെ അഭിരാമി പറഞ്ഞു ...
" നമ്മുടെ വക്കീലെങ്ങനെ ...? "
വിനയചന്ദ്രൻ ചോദിച്ചു ...
" അഡ്വക്കറ്റ് രാജശേഖരൻ ... "
അഭിരാമി പറഞ്ഞു ...
" അതല്ല ... ആളെങ്ങനെയെന്ന് , വിശ്വസിക്കാമോ?..."
"അച്ഛന്റെ സുഹൃത്തായിരുന്നു .."
"ഉം ... "
" എനിക്കൊന്നു കാണാൻ പറ്റുമോ ?"
" അതിനെന്താ ? പക്ഷേ സമയം ആണ് പ്രശ്നം .."
"നീ ഒന്ന് വിളിച്ചു നോക്ക് ... "
അഭിരാമി അപ്പോൾ തന്നെ ഫോണെടുത്ത് അഡ്വക്കറ്റ് രാജശേഖരനെ വിളിച്ചു. അയാളുടെ ഗുമസ്തനാണ് സംസാരിച്ചത്. നാലു മണിക്കു ശേഷം ഓഫീസിലേക്ക് ചെല്ലാൻ ഗുമസ്തൻ പറഞ്ഞു ...
" നാലു മണി ...." മുഷിച്ചിലോടെ പറഞ്ഞിട്ട് , വിനയചന്ദ്രൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു.
"നീ അജയ് നെ വിളിക്ക് ... "
" ക്ലാസ്സിലാകും അവൻ ... "
" വിളിച്ചിട്ടേക്ക് , മിസ്ഡ് കോൾ കണ്ടാലവൻ തിരിച്ചു വിളിക്കുമല്ലോ ..."
"ഉം ... " മൂളിയിട്ട് അഭിരാമി മകനെ വിളിച്ചു. പ്രതീക്ഷിച്ച പോലെ അജയ്
💬 Comments
View all comments