0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

"അത് ഞാൻ വിളിച്ചു പറഞ്ഞോളാം..."

" എന്നാൽ ഞാൻ നോക്കട്ടെ അമ്മാ... "

" നോക്കിയാൽ പോരാ..."

"ഉം .." പറഞ്ഞിട്ട് അജയ് ഫോൺ വെച്ചു.

" അവൻ വലിയ സന്തോഷത്തിലാണെന്ന് തോന്നുന്നു ... " വിനയചന്ദ്രൻ പറഞ്ഞു.

" വിചാരിച്ചത് പോലെയല്ലാന്ന് ചെന്നപ്പോഴാ മനസ്സിലായതെന്ന് കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞിരുന്നു ... " അഭിരാമി പറഞ്ഞു ...

അജയ് ബാംഗ്ലൂരിൽ നേഴ്സിംഗ് വിദ്യാർത്ഥിയാണ് ... ആരും നിർബന്ധിച്ചിട്ടല്ല, അവന്റെ ഇഷ്ടപ്രകാരം നേഴ്സിംഗ് കോഴ്സിനു ചേർന്നതാണവൻ.

" അതായിരിക്കും അത്ര സന്തോഷം ... " വിനയചന്ദ്രൻ പറഞ്ഞു.

ഹാളിൽ അമ്മിണിയമ്മയുടെ തല കണ്ടു..

" ഭക്ഷണം കഴിച്ചാലോ വിനയേട്ടാ ...?"

"കഞ്ഞിയായോ ...?" വിനയചന്ദ്രൻ കസേരയിൽ നിന്നും നിവർന്നു ...

" എന്താ കഞ്ഞി മതി എന്ന് പറഞ്ഞത് ...?"

അഭിരാമി ചോദിച്ചു ...

" കുറേയായി കഞ്ഞി കുടിച്ചിട്ട് ... മാത്രമല്ല, കഞ്ഞി മാത്രമേ ഇപ്പോൾ തൊണ്ടയിലൂടെ ഇറങ്ങൂ..."

ചെറിയ ചിരിയോടെ വിനയചന്ദ്രൻ പറഞ്ഞു ...

ഭക്ഷണ ശേഷം ഹാളിലെ സെറ്റിയിൽ കിടന്ന് വിനയചന്ദ്രൻ മയങ്ങി .

ആ സമയം കൊണ്ട് അഭിരാമി അജയ് യുടെ കോളേജിലേക്കും ഹോസ്റ്റലിലേക്കും വിളിച്ച് കാര്യം പറഞ്ഞു..

ആ സമയത്തൊക്കെ അവളുടെ ഫോണിലേക്ക് ഒരു പരിചിതമല്ലാത്ത നമ്പറിൽ നിന്ന് കോൾ വരുന്നുണ്ടായിരുന്നു ..

അഭിരാമി കോൾ കട്ടാക്കിയ ശേഷം വീണ്ടും ആ നമ്പറിൽ നിന്ന് കോൾ വന്നു ...

"ഹലോ...." അഭിരാമി ഫോൺ ചെവിയോട് ചേർത്തു.

" അഭി ചേച്ചിയല്ലേ .. .....?" മറുവശത്തു നിന്ന് ചോദ്യം വന്നു.

" അതേ ... ആരാണ് ...?" പരിചിതമായ ആ സ്വരം മനസ്സിൽ പരതിക്കൊണ്ട് അവൾ ചോദിച്ചു....

" ഞാൻ ട്രീസയാണ് ... "

ഒരു നിമിഷം അഭിരാമി ഓർമ്മയിൽ പരതി ...

" ങ്ഹാ... പറയൂ ....."

" ആളെ മനസ്സിലായില്ല , അല്ലേ...?"

"ശരിക്കങ്ങോട്ട് ...." അഭിരാമി വീണ്ടും ഓർമ്മയിൽ പരതി ...

" അഭി ചേച്ചി ഒന്ന് കൂടി ആലോചിക്ക് ... ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം ട്ടോ

💬 Comments

View all comments