Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
ഒരു മാറ്റവും അവൾക്ക് ദർശിക്കാൻ കഴിഞ്ഞില്ല ...
അയാൾ തുടർന്നു ...
"ജീവിതത്തിൽ പരാജയം തുടർക്കഥയായി അനുഭവിച്ചവനാ ഞാൻ ... ആദ്യം നീ നഷ്ടപ്പെട്ടു. പിന്നെ ഭാര്യയെന്നു കരുതിയവൾ , പിന്നെ ജോലി, പിന്നെ മകളും ... "
അയാൾ മദ്യത്തിനു മീതെ തണുത്ത വെള്ളം പകർത്തി.
"ഓരോന്ന് ഓരോന്ന് നഷ്ടപ്പെട്ടപ്പോഴും ഞാൻ ആരോടും പറഞ്ഞില്ല ... കരഞ്ഞിട്ടില്ല, എന്നു പറഞ്ഞാൽ അത് നുണയാകും ... ഞാനിന്നിട്ടും ജീവനോടെ അപമാനം മാത്രം സഹിച്ച് കഴിയുന്നില്ലേ ...."
അവൾ സശ്രദ്ധം കേട്ടിരുന്നു ...
" രാജീവ് നിന്നെ പിരിഞ്ഞു പോയപ്പോൾ അമ്മാവനോട് രണ്ടെണ്ണം പറയണമെന്നും എനിക്കുണ്ടായിരുന്നു .. അതും നടന്നില്ല.."
അയാൾ മദ്യം ചുണ്ടോടു ചേർത്തു ...
സാവകാശം അയാളത് കഴിച്ചിറക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു ...
ഗ്ലാസ്സ് തിരികെ ടീപോയിൽ വെച്ച ശേഷം അയാൾ തുടർന്നു ...
" എങ്ങോട്ട് മാറി നിൽക്കണം എന്നത് നിനക്കു വിട്ടു തരുന്നു ... നീ ഞാൻ പറയുന്നത് അനുസരിക്കുക ... അവനെ പൂട്ടാനുള്ള വഴി ഞാൻ തെളിച്ചോളാം..."
ഉള്ളിൽ പ്രത്യാശയുടെ തിരിതെളിഞ്ഞുവെങ്കിലും വിനയേട്ടന്റെ മനസ്സിലുള്ളത് വ്യക്തമായി അറിയാത്തതിനാൽ ഒരു സംശയത്തിന്റെ നിഴൽ അവളിൽ മറഞ്ഞു നിന്നു ..
അപ്പോൾ അഭിരാമിയുടെ ഫോൺ ബല്ലടിച്ചു ..
അജയ് ആയിരുന്നു ലൈനിൽ ...
" എന്താ അമ്മേ ....?" അജയ് യുടെ സ്വരം അവൾ കേട്ടു.
" നതിംഗ് അജൂ ... പക്ഷേ എനിക്ക് നിന്നെ കാണണമെടാ ...."
" രണ്ടോ മൂന്നോ വീക്ക്സ് ... അത് കഴിഞ്ഞാൽ ഞാൻ വരില്ലേ അമ്മേ ...?"
"അത് വരെ പറ്റില്ല. നീ പറ്റുമെങ്കിൽ ഇന്നു തന്നെ ഫ്ലൈറ്റ് നോക്കണം ... "
" ഇന്നോ ....?"
"അതേ... നാളെ ഒരു സ്ഥലം വരെ പോകാനുണ്ട് ... "
" ടൂറാണോ...?" ചിരിയോടെ അജയ് ചോദിച്ചു ...
" ടൂറിനാണെങ്കിലേ നീ വരുകയുള്ളോ ...?"
"അതല്ല ... "
" നീ ഇന്ന് തന്നെ വരണം ... "
" കോളേജിലും ഹോസ്റ്റലിലും ഞാൻ എന്തു പറയും ...?"
💬 Comments
View all comments