0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

...?"

"അവൻ നിന്നെ കൊല്ലുമെന്ന് ഉറപ്പാണോ ?"

വിനയചന്ദ്രൻ ചോദിച്ചു ...

അഭിരാമി നിശബ്ദയായി ...

"നിങ്ങൾ ആരോടും പറഞ്ഞിട്ടല്ല പോകുന്നത്. അതാണ് ഞാൻ നേരത്തെ പറഞ്ഞത് , ഫോണൊന്നും ഉപയോഗിക്കണ്ട എന്ന് ...."

" എനിക്കൊന്നും മനസ്സിലാകുന്നില്ല വിനയേട്ടാ ...." ചിന്താഭാരത്തോടെ അഭിരാമി പറഞ്ഞു ...

" നമ്മുടെ വക്കീലെങ്ങനെ ...? "

വിനയചന്ദ്രൻ ചോദിച്ചു ...

" അഡ്വക്കറ്റ് രാജശേഖരൻ ... "

അഭിരാമി പറഞ്ഞു ...

" അതല്ല ... ആളെങ്ങനെയെന്ന് , വിശ്വസിക്കാമോ?..."

"അച്ഛന്റെ സുഹൃത്തായിരുന്നു .."

"ഉം ... "

" എനിക്കൊന്നു കാണാൻ പറ്റുമോ ?"

" അതിനെന്താ ? പക്ഷേ സമയം ആണ് പ്രശ്നം .."

"നീ ഒന്ന് വിളിച്ചു നോക്ക് ... "

അഭിരാമി അപ്പോൾ തന്നെ ഫോണെടുത്ത് അഡ്വക്കറ്റ് രാജശേഖരനെ വിളിച്ചു. അയാളുടെ ഗുമസ്തനാണ് സംസാരിച്ചത്. നാലു മണിക്കു ശേഷം ഓഫീസിലേക്ക് ചെല്ലാൻ ഗുമസ്തൻ പറഞ്ഞു ...

" നാലു മണി ...." മുഷിച്ചിലോടെ പറഞ്ഞിട്ട് , വിനയചന്ദ്രൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു.

"നീ അജയ് നെ വിളിക്ക് ... "

" ക്ലാസ്സിലാകും അവൻ ... "

" വിളിച്ചിട്ടേക്ക് , മിസ്ഡ് കോൾ കണ്ടാലവൻ തിരിച്ചു വിളിക്കുമല്ലോ ..."

"ഉം ... " മൂളിയിട്ട് അഭിരാമി മകനെ വിളിച്ചു. പ്രതീക്ഷിച്ച പോലെ അജയ് ഫോൺ എടുത്തില്ല..

"രാജീവിന്റെ ബന്ധങ്ങളും കണക്ഷൻസുമൊക്കെ കുറേ നിനക്കറിയാവുന്നതല്ലേ ..."

വിനയചന്ദ്രൻ ചോദിച്ചു.

" കുറച്ചൊക്കെ ... "

" നിന്നോട് പ്രതിപത്തിയുള്ള ആരെങ്കിലും ആ കൂട്ടത്തിലുണ്ടോ ...?"

"അതിലാരെയും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത് ... "

" അപ്പോൾ നമ്മൾ ഒറ്റയ്ക്കു തന്നെ ...."

"ഉം ... "

" നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ ഇതിവിടെ വെച്ചു നിർത്താം ട്ടോ ..."

"എനിക്ക് വിശ്വാസക്കുറവില്ല .. പക്ഷേ വിനയേട്ടൻ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല ... "

" അഭീ .... " പറഞ്ഞുകൊണ്ട് വിനയചന്ദ്രൻ ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം ഒഴിച്ചു.

കുപ്പിയിലെ പകുതിയോളം കഴിച്ചിട്ടും വിനയേട്ടന്റെ സംസാരത്തിലോ പെരുമാറ്റത്തിലോ

💬 Comments

View all comments