0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

റെഡി ഓക്കെ ആണല്ലോ .."

" വാദി രണ്ടോ മൂന്നോ തവണ കോർട്ടിൽ ഹാജരായില്ല എന്നു വെച്ച് ഒന്നും സംഭവിക്കാൻ പോണില്ല ... "

അയാൾ ഗ്ലാസ്സിലിരുന്നത് ഒറ്റ വലിക്ക് കുടിച്ചു.

വിനയേട്ടൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അവൾക്കു മനസ്സിലായില്ല ...

" കുടുംബ പ്രശ്നങ്ങളും വഴക്കും കാരണം നീ അജയ് നെ അധികമൊന്നും കെയർ ചെയ്തിട്ടില്ലല്ലോ... "

" വിനയേട്ടൻ പറഞ്ഞു വരുന്നത് ...?"

" മോനേയും കൂട്ടി നീ കുറച്ചു ദിവസം മാറി നിൽക്ക് ...."

" എവിടേക്ക് ... ?"

"അത് നിന്റെ ഇഷ്ടം ... "

അഭിരാമി ഒരു നിമിഷം ചിന്തയിലാണ്ടു...

" കാശു കൊടുത്താൽ വക്കീല് കോടതിയിൽ ഹാജരായിക്കൊള്ളും ... അയാളോട് സത്യം പറയുന്നതാവും നല്ലത് ... "

അഭിരാമി ശിരസ്സിളക്കി ...

"ബാംഗ്ലൂരിൽ അജയ് ഒറ്റയ്ക്ക് നിൽക്കുന്നത് സേഫ് അല്ല .."

" അവനെ ഒറ്റക്കാക്കില്ല ... " അവൾ പെട്ടെന്ന് പറഞ്ഞു ...

"ഈ വീടിന്റെ ടവർ ലൊക്കേഷനിലേ നിങ്ങളുടെ ഫോൺ ഓഫ് ആകാൻ പാടുള്ളൂ ... "

അഭിരാമി അവിശ്വസനീയതയോടെ അയാളെ നോക്കി ...

"നീ ആദ്യം അജയ് നെ വിളിക്ക് ... ഉടനെ തന്നെ ഇവിടെ എത്താൻ പറയുക ... "

" വിനയേട്ടാ .. അത് ...?"

" നിങ്ങൾക്കു കുഴപ്പം വരുന്നതൊന്നും ഞാൻ ചെയ്യില്ല ... എന്റെ ജീവൻ കളഞ്ഞിട്ടാണെങ്കിലും ഞാൻ നിങ്ങളെ രക്ഷിച്ചിരിക്കും....."

അവളുടെ മിഴികളിൽ നോക്കി ദൃഡതയോടെയാണ് വിനയചന്ദ്രൻ അത് പറഞ്ഞത് ...

" അതൊന്നും വേണ്ട ...."

അഭിരാമി പെട്ടെന്ന് പറഞ്ഞു ...

" ഞാനങ്ങനെ പറഞ്ഞു എന്ന് കരുതി സംഭവിക്കണമെന്നില്ലല്ലോ .. "

" വിനയേട്ടന്റെ മനസ്സിലുള്ളത് എനിക്ക് മനസ്സിലാകുന്നില്ല ..."

"മനസ്സിലാകാനൊന്നുമില്ല .... നീ അവനേയും കൂട്ടി കുറച്ചു ദിവസം മാറി നിൽക്കുക .. ബാക്കി ഞാൻ പിന്നെ പറയാം ... "

" അതൊന്നും നടപ്പുള്ള കാര്യമല്ല... മാത്രമല്ല എവിടേക്ക് പോകാനാ ..? പോയാൽ തന്നെ അയാൾ പുറകെ വരില്ല എന്ന് എന്താ ഉറപ്പ്

💬 Comments

View all comments