0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

.."

"ശരിയാണ് ... നമ്മളുടെ എടുത്തു ചാട്ടം തന്നെയാണ് നമ്മളുടെ വിധി നിർണ്ണയിക്കുന്നത് ... പക്ഷേ, തലേവര തൂത്താൽ പോകുന്നതല്ലല്ലോ ..."

" ഞാനൊരു അഡ്വൈസിനാണ് വിനയേട്ടനെ വിളിച്ചത് ... " ക്ഷമ കെട്ട സ്വരത്തിൽ അവൾ പറഞ്ഞു ...

"ധൃതി പിടിക്കാതെ ...."

വിനയചന്ദ്രൻ ഒന്ന് നിവർന്നിരുന്നു ...

" കൊല്ലും കൊലയുമൊന്നും നമ്മളെക്കൊണ്ട് നടക്കുന്ന കാര്യമല്ല.. അവനും നേരിട്ടങ്ങനെ ഇടപെടാനും വഴിയില്ല ... "

" പിന്നെ ...?"

അഭിരാമി മുഖമുയർത്തി.

"നീ കേസുമായി പോകാൻ തീരുമാനിച്ചു ... കേസുമായി പോയാൽ കൊല്ലുമെന്ന് അവനും പറഞ്ഞു ... "

" ഉം...." അവൾ മൂളി ...

" അവൻ കൊല്ലാൻ നോക്കും .... നമ്മൾ മരിക്കാതിരിക്കാനും ... "

വിനയചന്ദ്രൻ അളവു കുറച്ച് അല്പം മദ്യം കൂടി ഗ്ലാസ്സിലേക്കൊഴിച്ചു ...

"മതി ... " അവൾ തടഞ്ഞു ...

" ദിവസം ലിറ്ററാടീ എന്റെ കണക്ക് ... "

അവൾ പിന്നെയൊന്നും മിണ്ടിയില്ല ...

" അജയ് നെ വിളിച്ചോ നീ ....?"

"ഇല്ല ... ഒന്നും പറഞ്ഞിട്ടില്ല ... "

" ഞാൻ പറയുന്നത് നീ അനുസരിക്കുമോ ..?"

"വേറെ ആരാ എനിക്ക് പറഞ്ഞു തരാനുള്ളത് ...?"

അഭിരാമിയുടെ സ്വരത്തിൽ സങ്കടവും നിരാശയും കലർന്നിരുന്നു ...

" അവന്റെ കോഴ്സ് എങ്ങനെയാ ?"

" സെക്കന്റ് ഇയറല്ലേ .... വെക്കേഷൻ ആകാറായിട്ടുണ്ട് ...."

"ഉം ... "

" അവനിതൊന്നും അറിയാതിരിക്കുന്നതല്ലേ നല്ലത് ...?"

" എന്തായിരുന്നു രാജീവിന്റെ വെല്ലുവിളി ...?"

അയാളുടെ മറു ചോദ്യത്തിനു മുന്നിൽ അവൾക്കു മറുപടിയില്ലാതായി ...

" അവനും പത്തിരുപത് വയസ്സായില്ലേടീ... "

" ഉം...."

"നിന്നെ ഇല്ലാതാക്കിയാൽ സ്വാഭാവികമായും സ്വത്ത് അവനു തന്നെ .. അതൊരിക്കലും രാജീവ് ഇഷ്ടപ്പെടില്ല, സമ്മതിക്കുകയില്ല ... "

" ഞാനിപ്പോൾ ജീവിക്കുന്നതു തന്നെ എന്റെ മോനു വേണ്ടിയല്ലേ വിനയേട്ടാ ....?"

അവളുടെ സ്വരമൊന്നിടറി ...

"നീ വക്കീലിനെ വിളിച്ച് കേസുമായി മുന്നോട്ടു പോകാൻ പറയുക ... "

" അത് ഓൾ

💬 Comments

View all comments