Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
ഒരു പിടി മിക്ചർ വാരി വായിലിട്ടു കൊണ്ട് അയാൾ കസേരയിലേക്ക് ചാഞ്ഞു ..
"ഇനി നീ കാര്യം പറ.... "
" രാജീവ് ഇവിടെ വന്നിരുന്നു...."
"ങാ ... എന്നിട്ട് ....?"
അഭിരാമി ഉണ്ടായ സംഭവം വിശദീകരിച്ചു.
" എന്താ നിന്റെ തീരുമാനം..?"
വിനയചന്ദ്രൻ മദ്യം ഗ്ലാസ്സിലേക്ക് ഒന്നു കൂടി ചെരിഞ്ഞു .. ഇത്തവണ അയാൾക്ക് വിറയൽ ഇല്ലായിരുന്നു..
"കേസുമായിട്ട് മുന്നോട്ട് പോകണം ... "
" പോകണം .." വിനയചന്ദ്രൻ പ്രതിവചിച്ചു.
" അല്ലാതെ ഇത് തീരില്ല വിനയേട്ടാ ..."
"അവനടങ്ങിയിരിക്കുമോ ...?"
"ഇല്ലാന്നറിയാം ...."
"നീ എന്ത് ചെയ്യും ....?"
" നേരിടാതെ പറ്റില്ലല്ലോ ...."
"അഭീ ... ഇത് കൈ വിട്ട കളിയാണ് ... നീ ഇത് പറയാനാണ് എന്നെ വിളിച്ചതെന്നും എനിക്കറിയാമായിരുന്നു ... "
അയാൾ ഒഴിച്ചു വെച്ചിരുന്ന മദ്യം വീണ്ടും അകത്താക്കി.
നാരങ്ങാ അച്ചാർ തോണ്ടി നാക്കിലേക്ക് തേച്ചു കൊണ്ട് വീണ്ടും കസേരയിലേക്ക് ചാഞ്ഞു.
" അല്ലാതെ എനിക്കിതൊക്കെ പറയാൻ ആരാ ഉള്ളത് ...?"
നിസ്സഹായത അവളുടെ വാക്കുകളിൽ നിഴലിച്ചത് വിനയചന്ദ്രനറിഞ്ഞു ...
"നല്ല അച്ചാർ .. നീ ഇച്ചിരി കഞ്ഞി ഉണ്ടാക്കാൻ പറ അമ്മിണിയമ്മയോട് ...."
സന്ദർഭോചിതമല്ലാത്ത സംസാരം കേട്ട് അവളൊന്ന് അമ്പരന്നുവെങ്കിലും ആലോചനയോട് എഴുന്നേറ്റ് അവൾ അടുക്കളയിലേക്ക് പോയി ..
അവൾ തിരിച്ചു വരുമ്പോൾ അയാൾ കണ്ണുകളടച്ച് ചാരിക്കിടക്കുകയായിരുന്നു ...
" അത് തന്നെയാണ് സത്യം ... ഞാൻ മാത്രമേ ഉള്ളൂ .... എനിക്കാണെങ്കിൽ ലിവറും ചങ്കുമൊന്നും ഇല്ലതാനും.."
അവൾ ഒന്നും മിണ്ടാതെ കസേരയിലിരുന്നു ...
" കാര്യം നിന്നെ ഈ കോലത്തിലാക്കിയ അവനോട് എനിക്ക് തീർത്താൽ തീരാത്ത പകയുണ്ട് എന്നത് സത്യം തന്നെയാ ...."
വിനയചന്ദ്രൻ ബാക്കി പറയാതെ തന്നെ അയാളുടെ നിസ്സഹായാവസ്ഥ അവൾ തിരിച്ചറിഞ്ഞു ...
" അവൻ രണ്ടാമതും നിന്റെയടുത്തേക്ക് വന്നപ്പോൾ ഞാൻ പറഞ്ഞതായിരുന്നുവല്ലോ...."
അഭിരാമി നിശബ്ദം കേട്ടിരുന്നു ...
" അവന് നിന്റെ പണം മാത്രം മതിയെന്ന് നീ എന്നോ തിരിച്ചറിഞ്ഞതല്ലേ .. "
" അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ വിനയേട്ടാ
💬 Comments
View all comments