0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

പെരുപ്പോടെ അഭിരാമി ഫ്ളോറിലേക്കു വീണു.

രാജീവ് ചാടിയെഴുന്നേറ്റു .

അവളെ ചവുട്ടാൻ അയാൾ കാലുയർത്തിയതും അമ്മിണിയമ്മ അവർക്കിടയിലേക്ക് വീണു ..

"വേണ്ട സാറേ ...."

ചവിട്ട് അമ്മിണിയമ്മയ്ക്കിട്ടാണ് കൊണ്ടത് ...

"പൊലയാടി മോൾക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്ക് തള്ളേ ..."

" ഞാ.. ൻ പറഞ്ഞോളാം സാ.. റേ ..." ചവിട്ടു കൊണ്ട വേദനയ്ക്കിടയിലും അവർ പറഞ്ഞു.

കയ്യിൽ കഠാരയുമായി അയാൾ തിരിഞ്ഞു ,

" ഇതെന്റെ കയ്യിലിരിക്കട്ടെ ... പറഞ്ഞത് അനുസരിച്ചില്ലേൽ ഇതു കൊണ്ട് തന്നെ നിന്നെ തീർക്കും ... "

പറഞ്ഞിട്ട് അയാൾ വാതിൽക്കലേക്ക് പോകുന്നത് പകയോടെ അഭിരാമി നോക്കിക്കിടന്നു ...

"മോളേ ..."

അടികൊണ്ട് ചുവന്നു തിണർത്ത അവളുടെ കവിളിൽ തലോടി അമ്മിണിയമ്മ വിളിച്ചു.

" അയാള് പറയുന്നതങ്ങ് കേക്ക് ... ജീവനേക്കാൾ വലുതല്ലല്ലോ കാശ്..."

"അമ്മിണിയമ്മ മിണ്ടാതിരിക്ക് ... " കിതച്ചു കൊണ്ട് ശ്വാസമെടുക്കുന്നതിനിടയിൽ അഭിരാമി പറഞ്ഞു.

വലം കൈ കൊണ്ട് മേൽച്ചുണ്ടും കീഴ്ച്ചുണ്ടും ചേരുന്ന ഭാഗത്ത് അവളൊന്ന് തൊട്ടു . ചോരയുടെ പശിമ അവളുടെ വിരലിലറിഞ്ഞു ..

" ഞാനും എന്റെ മകനും അനുഭവിക്കേണ്ട പണമാണത്... അതു വെച്ച് ഞാനവനെ വാഴിക്കില്ല ... "

" മോളേ ....." വിഹല്വതയോടെ അമ്മിണിയമ്മ വിളിച്ചു.

"പറഞ്ഞത് നിങ്ങളും കേട്ടതല്ലേ ..." അഭിരാമി പൊട്ടിത്തെറിച്ചു. രാജീവിനു മുൻപിൽ പരാജയപ്പെട്ട ദേഷ്യം അവരുടെ മുന്നിൽ അവൾ കുടഞ്ഞിട്ടു.

" എന്നെയും എന്റെ മോനേയും അവൻ പച്ചയ്ക്ക് കത്തിക്കുമെന്ന് ...."

അമ്മിണിയമ്മ മിണ്ടിയില്ല ...

"സ്വന്തം ചോരയിൽ പിറന്ന മകൻ വരെ അവന്റെ രഹസ്യങ്ങൾക്ക്

💬 Comments

View all comments