0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

കിതച്ചു കൊണ്ട് ശ്വാസമെടുക്കുന്നതിനിടയിൽ അഭിരാമി പറഞ്ഞു.

വലം കൈ കൊണ്ട് മേൽച്ചുണ്ടും കീഴ്ച്ചുണ്ടും ചേരുന്ന ഭാഗത്ത് അവളൊന്ന് തൊട്ടു . ചോരയുടെ പശിമ അവളുടെ വിരലിലറിഞ്ഞു ..

" ഞാനും എന്റെ മകനും അനുഭവിക്കേണ്ട പണമാണത്... അതു വെച്ച് ഞാനവനെ വാഴിക്കില്ല ... "

" മോളേ ....." വിഹല്വതയോടെ അമ്മിണിയമ്മ വിളിച്ചു.

"പറഞ്ഞത് നിങ്ങളും കേട്ടതല്ലേ ..." അഭിരാമി പൊട്ടിത്തെറിച്ചു. രാജീവിനു മുൻപിൽ പരാജയപ്പെട്ട ദേഷ്യം അവരുടെ മുന്നിൽ അവൾ കുടഞ്ഞിട്ടു.

" എന്നെയും എന്റെ മോനേയും അവൻ പച്ചയ്ക്ക് കത്തിക്കുമെന്ന് ...."

അമ്മിണിയമ്മ മിണ്ടിയില്ല ...

"സ്വന്തം ചോരയിൽ പിറന്ന മകൻ വരെ അവന്റെ രഹസ്യങ്ങൾക്ക് അധികപ്പറ്റായിട്ടല്ലേ അങ്ങനെ പറഞ്ഞത് ...? ഒരു തരത്തിലും ഇനി ഒരടി ഞാൻ പിന്നോട്ടില്ല ... "

അമ്മിണിയമ്മയെ പിടിച്ച് അഭിരാമി എഴുന്നേറ്റു.

ഉലഞ്ഞു പോയ ചുരിദാർ പിടിച്ചിട്ട് അവൾ ധൃതിയിൽ റൂമിലേക്ക് കയറി ...

അമ്മിണിയമ്മ ഉടഞ്ഞു പോയ പാത്രങ്ങൾ പെറുക്കിയെടുക്കുമ്പോൾ അവൾ ഫോണുമായി ഹാളിലേക്ക് വന്നു..

അങ്ങേ തലയ്ക്കൽ ഫോണെടുത്തതറിഞ്ഞ് അവൾ സംസാരിച്ചു തുടങ്ങി ...

" എനിക്കൊന്നു കാണണം .... ഉടനെ തന്നെ .... "

അങ്ങേ തലക്കൽ എന്തോ മുടന്തൻ ന്യായം പറഞ്ഞതിനാലാകണം അവളുടെ അടുത്ത വാക്കുകൾ ഉച്ചത്തിലായിരുന്നു ...

"വന്നേ പറ്റൂ ... ഞാൻ വീട്ടിലുണ്ട് ... ഒറ്റയ്ക്ക് വന്നാൽ മതി ... "

ഫോൺ കട്ട് ചെയ്ത് അഭിരാമി തിരിഞ്ഞു ...

"ശരിക്കും കഴുകിയിട്ടേരേ അമ്മിണിയമ്മേ... നായയുടെ ചോരയാ... "

അവളുടെ സ്വരത്തിലെ തീക്ഷ്ണതയും മുഖഭാവവും കണ്ട് അമ്മിണിയമ്മയ്ക്ക് ഒരുൾക്കിടലമുണ്ടായി ...

ഹാളിൽ നിന്ന് ലിംവിംഗ് റൂമിലേക്കും തിരിച്ചും രണ്ടു തവണ ബെഡ്റൂമിലേക്കും അഭിരാമി ആലോചനാമഗ്നയായി നടന്നു തീർത്തു ...

ഇടയ്ക്കവൾ ചുവരിലെ ക്ലോക്കിലേക്ക് നോക്കി ..

11: 20...

അമ്മിണിയമ്മ ഫ്ലോർ കഴുകി തുടച്ച് വൃത്തിയാക്കി പോയിരുന്നു ...

പുറത്ത് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മിണിയമ്മ ഹാളിൽ വന്നു ...

"വിനയേട്ടനാ ...."

സൗമ്യ ഭാവത്തിൽ അഭിരാമി പറഞ്ഞു ...

" ഇതങ്ങു കൊടുത്തേക്ക് ...."

💬 Comments

View all comments