0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

എനിക്കു പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു ... "

" അഭീ ... " അയാൾ മൃദുവായി വിളിച്ചു.

" നോ ..." അവൾ കോപത്തോടെ അയാളുടെ മുഖത്തു നോക്കി തടഞ്ഞു ..

"നിങ്ങളിനി എന്റെ പേര് ഉച്ചരിക്കരുത് ... "

" അല്ലാതെ ഞാൻ പിന്നെ നിന്നെ എന്തു വിളിക്കണം ...?"

" നിങ്ങൾ വന്ന കാര്യം പറഞ്ഞു പോകാൻ നോക്ക് ... " ഒരകലം സൂക്ഷിച്ചു കൊണ്ട് , അഭിരാമി അയാളിലേക്കടുത്തു.

" ഞാൻ പറഞ്ഞല്ലോ ..., ബിസിനസ്സ് ഡൾ ആയിരുന്നു ... അതൊക്കെ ഇൻവെസ്റ്റാണ് ... ഒരാറു മാസം കൂടി നിനക്കു ക്ഷമിച്ചു കൂടെ ...?"

" നിങ്ങൾക്കു ഞാൻ തന്ന അവധികൾ ഒരുപാട് കഴിഞ്ഞതാണ്, ഇനി ആ കാര്യത്തിൽ ഒരു എക്സ്ക്യൂസും എനിക്ക് കേൾക്കണമെന്നില്ല ... "

ഹാളിൽ നിന്നും അടുക്കളയിലേക്ക് തിരിയുന്ന ഇടനാഴിയിൽ അമ്മിണിയമ്മയുടെ മുഖം ഒന്ന് മിന്നിമറഞ്ഞത് രാജീവ് കണ്ടു.

" ഒരവസരം കൂടി ...." രാജീവിന്റെ സ്വരം ദയനീയമായിരുന്നു ...

" നോ കോംപ്രമൈസ്.... " അഭിരാമി അയാളുടെ മുഖത്തേക്ക് നോക്കി ..

" ഞാൻ ലീഗലായിട്ടു മുന്നോട്ടു പോകുന്നു.. അതിനുള്ള എവിഡൻസ് എന്റെ കയ്യിലുണ്ട്. എനിക്കു നഷ്ടപ്പെട്ടത് നീ , നീ തിരിച്ചു തന്നേ മതിയാകൂ..."

"അഭീ ... ഞാൻ പറഞ്ഞല്ലോ ...."

"നീ ഒന്നും പറയണ്ടെടാ..."

കോപാകുലയായി അഭിരാമി അയാളുടെ നേരെ ചീറി...

ശാന്തത കൈവിടാതെ തന്നെ , ഇടതു കൈയുടെ ചൂണ്ടുവിരലാൽ മുഖത്തിരുന്ന ഗ്ലാസ്സ് ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് രാജീവ് കസേരയിൽ നിന്നും എഴുന്നേറ്റു ..

"കൂൾ .... കൂൾ ... അഭീ ... "

അഭിരാമി മറുപടി പറയാതെ കൈകൾ പിന്നിൽ കെട്ടി അയാളെ നോക്കി കിതച്ചു കൊണ്ടിരുന്നു ...

"ഏതൊരു യുദ്ധത്തിനും ഒരു സന്ധിയും സമാധാന ചർച്ചകളുമൊക്കെയുണ്ട് ... ഇതു യുദ്ധമൊന്നുമല്ലല്ലോ ...."

സംസാരിച്ചു കൊണ്ട് , അയാൾ അവളുടെയടുത്തേക്ക് അടിവെച്ചു ...

"നിന്റെ പണം, എന്റെ പണം എന്നൊന്ന് നമുക്കിടയിൽ ഇല്ലായിരുന്നു .. ബട്ട് ... "

" പണം

💬 Comments

View all comments