0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

എന്റേതായിരുന്നുവല്ലോ.."

"ശരി തന്നെ, പക്ഷേ ഞാൻ നിന്റെ ആരായിരുന്നു ...?"

രാജീവ് ഒന്നുകൂടി അവളിലേക്കടുത്തു ..

"ആരുമല്ലായിരുന്നു ... " അവൾ പുച്ഛത്തിൽ ചിറി കോട്ടി ...

" അതേ, ആരുമല്ലായിരുന്നു ... പക്ഷേ, ആരുമല്ലാതാകുന്നതിനു മുൻപുള്ള ഞാനാണ് പറയുന്നത് എന്ന് കരുതി , ഒരാറു മാസം കൂടി നീ ക്ഷമിച്ചാൽ ......"

"രണ്ടര വർഷമായിട്ട് ഇല്ലാത്ത രണ്ട് കോടി നീ തരുമെന്ന് ഞാൻ വിശ്വസിക്കണമെന്ന് ...."

ആയമെടുക്കാൻ ഒരകലം കണക്കാക്കി അവൾ പിന്നോട്ടടി വെച്ചു.

"രണ്ടര വർഷത്തിന്റെ കൂടെ ഒരാറു മാസം കൂടി ... "

" ഒരു നിമിഷം കൂടി സാദ്ധ്യമല്ല...."

അവൾ തീർത്തു പറഞ്ഞു ...

" അപ്പോൾ നീ കാശ് വാങ്ങിയേ പിൻവാങ്ങൂ....?"

രാജീവ് ഒന്നുകൂടി അവളിലേക്കടുത്തു.

ഡൈനിംഗ് ടേബിളിൽ ചാരി അഭിരാമി നിന്നു ...

"ഇനി എന്റെ പണം കൊണ്ട് നീ സുഖിക്കില്ല ...."

"നീയും ...." ക്രൗര്യം നിറഞ്ഞ മുഖത്തോടെ രാജീവ് ഗ്ലാസ്സ് ഒന്നുകൂടി ഉറപ്പിച്ചു...

" കൊല്ലും ഞാൻ ... " രാജീവിന്റെ അടുത്ത വാക്കുകൾ പല്ലുകൾക്കിടയിലൂടെയാണ് പുറത്തു വന്നത് ...

അയാളുടെ കണ്ണുകളിൽ പക കത്തിജ്വലിക്കുന്നതവൾ കണ്ടു..

രാജീവ് അടുത്ത ചുവട് മുന്നോട്ടു വെച്ചതും അഭിരാമി പിന്നിൽ പിണച്ചുകെട്ടിയിരുന്ന കൈകൾ അഴിച്ചു .

അയാളുടെ മുഖത്തു നോക്കിക്കൊണ്ടു തന്നെ അവളടുത്ത നിമിഷം വലം കൈ പിന്നിൽ നിന്നും മിന്നൽ പോലെ വലിച്ചെടുത്ത് , അയാളുടെ നേരെ വീശി ..

"ആ... ഹ് ... "

ഇടം കൈ മുട്ടിനു മുകളിൽ , വലം കൈ കൊണ്ട് പൊത്തിപ്പിടിച്ച് രാജീവ് കുനിഞ്ഞു പോയി ..

" അതിനു മുൻപേ നിന്നെ ഞാൻ കൊല്ലും..."

ബാധ കയറിയതു പോലെ തുള്ളി വിറച്ചവൾ പറഞ്ഞു.

അവളുടെ പെട്ടെന്നുള്ള ആക്രമണത്തിൽ രാജീവ് പതറിപ്പോയിരുന്നു ..

ഷർട്ടു കീറിയ ഭാഗത്തു നിന്നും രക്തം പനച്ചു തുടങ്ങി ... പൊത്തിപ്പിടിച്ച അയാളുടെ കൈപ്പത്തിയിലേക്ക് രക്തം പരന്നു തുടങ്ങി.

" ടീ ... നീ ... "

വിശ്വാസം വരാത്തതു പോലെ രാജീവ് അവളെ നോക്കി.

"

💬 Comments

View all comments