Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
അതേടാ നായേ.... ഞാൻ തന്നെ ...."
അവൻ തിരിച്ചാക്രമിക്കും എന്നൊരു ഭയം ഉള്ളിലുള്ളതിനാൽ അവൾ കസേര, കാലു കൊണ്ട് ഇരുവരുടെയും ഇടയിലേക്ക് നിരക്കിയിട്ടു ..
"നിന്നെ അത്രത്തോളം വിശ്വസിച്ചവളാ ഞാൻ , ഇനിയും നിന്നെ ....."
രാജീവിന്റെ വിരലുകളിൽ നിന്ന് രക്തം താഴേക്കു വീണു തുടങ്ങി ..
വെളുത്ത ടൈൽസിനു മുകളിൽ മഞ്ചാടിക്കുരു ചിതറിയ പോലെ രക്തത്തുള്ളികൾ കിടന്നു ..
"മോളേ ......" അടുത്ത നിമിഷം ഒരലർച്ചയോടൊപ്പം പാത്രങ്ങൾ നിലത്തേക്ക് വീഴുന്ന ശബ്ദവും കേട്ടു ...
ട്രേയും ചായക്കപ്പുകളും വീണു ചിതറിയ തറയ്ക്കപ്പുറം , അമ്മിണിയമ്മയുടെ കാലുകൾ കുനിഞ്ഞു നിന്ന രാജീവ് കണ്ടു ..
ആ ഒരു നിമിഷം മതിയായിരുന്നു അയാൾക്ക് ....
വലം കൈ കൊണ്ട് , മുന്നിൽക്കിടന്ന കസേര വലിച്ചെറിഞ്ഞ് , ഞെട്ടിത്തിരിഞ്ഞ അഭിരാമിയുടെ കഴുത്തിലേക്ക് രാജീവ് ഇടം കൈ ചുറ്റി .
കസേര ചുവരിലിടിച്ചു വീണ ശബ്ദത്തിൽ തിരിഞ്ഞപ്പോഴേക്കും അഭിരാമിയുടെ വലം കൈയിലെ കഠാര രാജീവിന്റെ കൈയ്യിലായിരുന്നു ..
"സാറേ വേണ്ട ...."
അമ്മിണിയമ്മ അവർക്കരുകിലേക്ക് ഓടി വന്നു ...
"തള്ളേ ... മാറിക്കോ മുന്നീന്ന് ... "
വന്ന വഴിയിൽ അമ്മിണിയമ്മ സ്തബ്ധയായി ...
" എനിക്കു നേരെ കത്തിയോങ്ങാൻ നീ വളർന്നോടീ , നായിന്റെ മോളേ ....."
അവളുടെ കഴുത്തിൽ പിടയ്ക്കുന്ന ഞരമ്പിനു മുകളിലേക്ക് കഠാരമുന ചേർത്ത് രാജീവൻ ഗർജ്ജിച്ചു ..
" എന്നാ കൊല്ലടാ പട്ടീ നീ...."
ശ്വാസം കിട്ടാതെ പിടയുന്നതിനിടയിലും അഭിരാമി ചീറി...
" കൊല്ലുമെടീ...."
രാജീവൻ അവളുടെ തൊണ്ടക്കുഴിയിലേക്ക് കഠാര ഒന്നമർത്തി ..
കഴുത്തെല്ലിന്റെ ഭാഗത്ത് തന്റെ ചർമ്മം വിരിഞ്ഞത് അവളറിഞ്ഞു ...
അനങ്ങിയാൽ അടുത്ത നിമിഷം തന്റെ കഴുത്തു കണ്ടിച്ചു പോകുമെന്ന വിഹ്വലതയോടെ അവൾ ശ്വാസമടക്കി നിന്നു ...
" ഇതവസാന ചാൻസാ നിനക്ക് ...."
ഒന്നുകൂടി അവളുടെ കഴുത്തിൽ കൈ മുറുക്കിക്കൊണ്ട് രാജീവൻ മുരണ്ടു..
"പത്തേ പത്തു ദിവസം .... കൊടുത്ത കേസും പരാതിയും പിൻവലിച്ചിട്ട് വന്നാൽ നിനക്ക് കിട്ടുന്നത് ജീവൻ ... മൂക്കോളം മുങ്ങിയവനാ ഞാൻ , കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും...."
പറഞ്ഞിട്ട്
💬 Comments
View all comments