Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
സ്ഥലത്ത് മതിൽ കെട്ടിത്തിരിച്ച ഇരു നില വീട്ടിൽ പച്ചക്കറി കൃഷി ചെയ്തും പൂച്ചെടികളെ പരിപാലിച്ചും അജയ് നെ വിളിച്ചും പുസ്തകങ്ങൾ വായിച്ചും അവൾ സമയം കളഞ്ഞു ...
സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം കംപ്യൂട്ടർ കോഴ്സിനൊക്കെ ചേർന്നെങ്കിലും അവളതും പൂർത്തിയാക്കിയില്ല.
വീട്ടുകാരുടെ വാശിക്കിടയിൽ മുറിഞ്ഞു പോയ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ അവൾ ഒരു വേള ആലോചിച്ചുവെങ്കിലും നാല്പത് കഴിഞ്ഞ തനിക്കിനി എന്ത് വിദ്യാഭ്യാസം, എന്നൊരു ചിന്ത അവളിൽ ഉടലെടുത്തതോടെ അതും അസ്തമിച്ചു.
അമ്പലപ്രാവുകൾ സായന്തന സൂര്യനു കീഴിൽ ചുറ്റിപ്പറക്കുന്നതു കണ്ട് അഭിരാമി ചിന്തയിൽ നിന്നുണർന്നു ..
അവൾ പതിയെ കാറിനടുത്തേക്ക് നടന്നു ...
അവളടുത്തു ചെല്ലുമ്പോഴും വിനയചന്ദ്രൻ അതേ ഇരിപ്പു തന്നെയായിരുന്നു...
" പോകാം ... "
അവളുടെ ആഗമനമറിഞ്ഞ പോലെ വിനയചന്ദ്രൻ പറഞ്ഞു.
വിനയേട്ടൻ ഉറക്കമാണെന്നാണ് അവൾ കരുതിയത്.
അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
ഡോർ അടച്ച് ഗ്ലാസ്സ് ഉയർത്തി അവൾ വണ്ടിയെടുത്തു.
മൈതാനത്തു നിന്നും പുറത്തെ റോഡിലേക്ക് അവളുടെ കാർ ഇറങ്ങിയതും പിന്നിൽ കിടന്നിരുന്ന കാറും ഇളകി..
"വിനയേട്ടാ ....."
"ഉം ...."
" ഒന്നും പറഞ്ഞില്ല ... "
" നേരത്തെ പറഞ്ഞതല്ലേ അഭീ ...."
" ഞങ്ങൾ മാറി നിൽക്കുന്നതു കൊണ്ട് എന്താണ് മാറ്റം ഉണ്ടാവുക ...?"
"അഭീ ... ഒരു കാര്യം ഞാൻ പറയാം ... അത് നീ വിശ്വസിച്ചേ പറ്റൂ ... "
അവൾ വണ്ടിയുടെ വേഗത കുറച്ച് അയാളെ നോക്കി ...
വിനയചന്ദ്രൻ നിവർന്നിരുന്നു ...
"എന്താ കാര്യം ...?" അവൾ ചോദിച്ചു.
"എന്റെ മനസ്സു പറയുന്നത് അവനോടൊപ്പം മറ്റൊരാൾ കൂടി നിനക്കെതിരെ ഉണ്ട് എന്നാണ് ... "
" ആര് .......??" അവളുടെ കയ്യിൽ നിന്നും വണ്ടി ഒന്ന് പാളി ....
" അതെനിക്കറിയില്ല ... "
" വിനയേട്ടൻ വെറുതെ ഊഹിക്കാതെ ...."
" ചിലപ്പോൾ അതെന്റെ തോന്നൽ മാത്രമാകാം ... "
അഭിരാമി ഒന്നും മിണ്ടിയില്ല ...
" എന്റെ ഊഹം ശരിയാണെങ്കിൽ ഇന്ന് ഒന്നുകൂടി അവൻ നിന്നെ വിളിക്കും ... "
" എന്തിന്...?" അഭിരാമിയുടെ
💬 Comments
View all comments